Tuesday, November 17, 2026
HomeNewsസ്വർണ്ണം വെള്ളി നിരക്കുകൾ വീണ്ടും തകർച്ചയിലേക്ക്: ആശങ്കയോടെ സ്വർണ്ണവിപണി

സ്വർണ്ണം വെള്ളി നിരക്കുകൾ വീണ്ടും തകർച്ചയിലേക്ക്: ആശങ്കയോടെ സ്വർണ്ണവിപണി

കൊച്ചി : വിപണി​യെ പിടിച്ചുലച്ച് സ്വർണ വിലയിടിവ് തുടരുന്നു. ഇന്നും വില കുറഞ്ഞു. ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണനം നടക്കുന്നത്. വെള്ളിവിലയിലും ഇടിവ് തുടരുകയാണ്.സ്വർണം പവന് 600 രൂപയും ഗ്രാമിന് 75രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 1,00,320​രൂപയും ഗ്രാമിന് 12,540 രൂപയുമായി. വെള്ളിക്ക് ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 190 രൂപയാണ് ഗ്രാംവില.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് സ്വർണ വിപണി കൂപ്പുകുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 0.42 ഡോളർ ഇടിഞ്ഞ് 3,867.4 ഡോളറാണ് വില.

ശനിയാഴ്ച പവന് 200 രൂപ വർധിച്ച് 1,00,920 ആയിരുന്നു. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതേവില തന്നെയാണ് ഇന്നലെയും തുടർന്നത്. വെള്ളിയാഴ്ച രണ്ടു തവണകളിലായി 1800 രൂപ കുറഞ്ഞിരുന്നു. 1,00,720 രൂപയായിരുന്നു പവന് വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments