ടൊറന്റോ: കാനഡയിലെ ടൊറന്റോയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയുണ്ടായ അപകടത്തില്‍ സഹോദരങ്ങളായ കേത ഗോഹില്‍ (30). നില്‍ ഗോഹില്‍ (26) എന്നിവരും മറ്റു രണ്ടുപേരുമാണ് മരിച്ചത്. നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അടുത്തിടെ കനേഡിയന്‍ പൗരത്വം ലഭിച്ച ഇന്ത്യക്കാരനും അപകടത്തില്‍ ഉള്‍പ്പെടുന്നു. ഇടിയുടെ ആഘാതത്തില്‍ ബാറ്ററിക്ക് തീപിടിക്കുകയും കാറിന് തീപിടിക്കുകയുമായിരുന്നു. അപകടസമയം ഇതുവഴി കടന്നുപോയവരാണ് യാത്രികരെ കാറിന്റെ ചില്ലുകള്‍ പൊട്ടിച്ചു പുറത്തെടുത്തത്.