Monday, November 9, 2026
HomeNewsസി.ടി.എസ് ചെക്ക് ബുക്കുകൾ ഡിസംബർ മുതൽ അസാധുവെന്ന് സോഷ്യൽ മീഡിയ വ്യാജ പ്രചരണം തള്ളി...

സി.ടി.എസ് ചെക്ക് ബുക്കുകൾ ഡിസംബർ മുതൽ അസാധുവെന്ന് സോഷ്യൽ മീഡിയ വ്യാജ പ്രചരണം തള്ളി ആർ.ബി.ഐ

ന്യൂഡൽഹി: നിലവിലുള്ള ചെക്ക് ട്രങ്കേഷൻ സിസ്റ്റം ചെക്ക് ബുക്കുകൾ ( സി.ടി.എസ്) ഡിസംബർ 31ന് ശേഷം അസാധുവാകുമെന്നും പുതുക്കിയ സുരക്ഷാ മാനദണ്ഡങ്ങളുള്ള പുതിയ ചെക്ക് ബുക്കുകൾ ജനുവരി 1 മുതൽ നിലവിൽ വരുമെന്നും അവകാശപ്പെടുന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾ ആർ.ബി.ഐ തള്ളി. സി.ടി.എസ് ചെക്ക് ബുക്കുകളിൽ ഇത്തരം മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് എക്സിലെ ഔദ്യോഗിക പ്രസ്താവനയിലൂടെ ബാങ്ക് വ്യക്തമാക്കി.

ഇതിനുപുറമെ, കാർഷിക വായ്പകൾക്കുള്ള രേഖകൾ കൂടുതൽ കർശനമാക്കാനും, ചില ട്രേഡ്-ക്രെഡിറ്റ് എക്സ്പോഷറുകൾ കൈകാര്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള മുൻഗണനാ മേഖലാ വായ്പാ കണക്കുകൂട്ടലുകളിൽ മാറ്റങ്ങൾ വരുത്താനും ആർ.ബി.ഐ നിർദ്ദേശിച്ചിട്ടുണ്ട്. ഈ കരട് നിർദ്ദേശത്തിന്മേൽ നവംബർ 26 വരെ അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്.പുതിയ നിർദ്ദേശ മാനദണ്ഡങ്ങൾ അനുസരിച്ച്, സ്വർണ്ണ പണയ കാർഷിക വായ്പകൾ പരിശോധിക്കുമ്പോൾ, കൃഷി ചെയ്യുന്ന ഭൂമിയുടെ സ്ഥാനം, കൃഷി ചെയ്യുന്ന വിളകൾ, വിളകളുടെ ഈട് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ബാങ്കുകൾ സൂക്ഷിക്കേണ്ടതുണ്ട്. ഭൂമിരേഖകളോ പാട്ടക്കരാറുകളോ ഇല്ലാത്ത ഭൂരഹിതരായ കാർഷിക തൊഴിലാളികൾക്കും പങ്കുകൃഷിക്കാർക്കും മുൻഗണനാ മേഖലാ വായ്പാ യോഗ്യത ഉറപ്പാക്കുന്നതിനായി പകരം പരിശോധിക്കാവുന്ന മറ്റ് ഔദ്യോഗിക രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments