Monday, November 2, 2026
HomeNewsഇന്ത്യ സഖ്യത്തിന്‍റെ മഹാറാലി: കേരളത്തിന്റെ പങ്കാളിത്തം ശക്തമായി അറിയിച്ച് നേതാക്കൾ മുൻപന്തിയിൽ

ഇന്ത്യ സഖ്യത്തിന്‍റെ മഹാറാലി: കേരളത്തിന്റെ പങ്കാളിത്തം ശക്തമായി അറിയിച്ച് നേതാക്കൾ മുൻപന്തിയിൽ

ദില്ലി : ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ നിർണായകമായ രാംലീല മൈതാനത്ത് ഇന്ന് നടന്ന ഇന്ത്യ സഖ്യത്തിന്‍റെ മഹാറാലിയുടെ ആവേശത്തിന്റെയും പങ്കാളിത്തത്തിന്റെയും ചെറുതല്ലാത്ത പങ്ക് കേരളത്തിന് സ്വന്തം. മുഖ്യമന്ത്രിയും മന്ത്രിമാരും എം പിമാരും പ്രമുഖ നേതാക്കളും സമരത്തിൽ ഉടനീളം നിറഞ്ഞു നിന്നു. ഐതിഹാസികമായ മഹാറാലിയിൽ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി കേരള നേതാക്കൾ അണിനിരക്കുകയായിരുന്നു.

മുഖ്യമന്ത്രി വി ഡി സതീശൻ, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൻ കെ പ്രേമചന്ദ്രൻ, ജോസ് കെ മാണി, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ള നേതാക്കൾ സമരത്തിന്റെ മുൻനിരയിൽ ശക്തമായ സാന്നിധ്യമറിയിച്ചു. ഇടത് നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്തവും മഹാറാലിയിൽ ശ്രദ്ധേയമായി.

കേരളത്തിലേക്കടക്കം സമരം വ്യാപിപ്പിക്കും കേരളത്തിൽനിന്നുള്ള കോൺ​ഗ്രസിന്റെയും മുസ്ലീം ലീ​ഗിന്റെയും യുവജന സംഘടനകളുടെയും പ്രവർത്തകർ പുലർച്ചെ മുതൽ രാംലീല മൈതാനത്ത് എത്തി തുടങ്ങി. എട്ട് മണിയോടെ ആദ്യ റാലിയായി സി പി എം – എസ് എഫ് ഐ നേതാക്കൾ എത്തി. എട്ടരയോടെ സി പി ഐ, സി പി എം പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മറ്റി അം​ഗങ്ങൾ പ്രത്യേക ജാഥയായി പത്തരയോടെ എത്തി. രാവിലെ കേരള ഹൗസിൽനിന്നും മല്ലികാർജുൻ ഖർ​ഗെയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ ഉച്ചയ്ക്ക് കോൺ​ഗ്രസ് മുഖ്യമന്ത്രിമാർക്കൊപ്പം ഒരുമിച്ചാണ് തുറന്ന വാഹനത്തിൽ രാംലീലയിലേക്ക് പോയത്. പലവട്ടം പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി മറുപടി പുഞ്ചിരിയിലൊതുക്കി. രാഷ്ട്രീയം മറന്ന് കേരളത്തിലേക്കടക്കം സമരം വ്യാപിപ്പിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു.

സമരത്തിലെ ഇടത് പാർട്ടികളുടെ പങ്ക് അനിഷേധ്യമെന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. വേദിയിൽ കെ സി വേണു​ഗോപാൽ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, എൻ കെ പ്രമേചന്ദ്രൻ, ജോസ് കെ മാണി മുതലായ മലയാളി നേതാക്കളുടെ ശക്തമായ നിരയും ശ്രദ്ധേയമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments