Monday, November 2, 2026
HomeNewsദില്ലി ചലോ യാത്ര: ഡൽഹിയിലെ വ്യാപാരികൾക്ക് 12000 കോടി രൂപയുടെ നഷ്ടമെന്ന് വ്യാപാരി സംഘടന

ദില്ലി ചലോ യാത്ര: ഡൽഹിയിലെ വ്യാപാരികൾക്ക് 12000 കോടി രൂപയുടെ നഷ്ടമെന്ന് വ്യാപാരി സംഘടന

ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ ചലോ ദില്ലി റാലിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ വ്യാപാരി സമൂഹത്തിന് വൻ സാമ്പത്തിക പ്രതിസന്ധിയുണ്ടാവാൻ സാധ്യതയുണ്ടെന്ന് ചേംബർ ഓഫ് ട്രേഡ് ആന്റ് ഇൻഡസ്ട്രിയുടെ (സി.ടി.ഐ) മുന്നറിയിപ്പ്. മഹാറാലി നടക്കുന്നതിനാൽ രാംലീല മൈതാനത്തിന് 5 കിലോമീറ്റർ ചുറ്റളവിലുള്ള ഏകദേശം 2.5 ലക്ഷത്തോളം കടകൾ അടഞ്ഞുകിടക്കാൻ സാധ്യതയുണ്ട്. ഈ മേഖലയിലെ 80 ശതമാനത്തോളം വ്യാപാര പ്രവർത്തനങ്ങൾ സ്തംഭിക്കും.

ദീപാവലിക്കും ധൻതേരസിനും തൊട്ടുമുമ്പുള്ള പ്രധാന ഉത്സവ സീസണിൽ 20 പ്രധാന മാർക്കറ്റുകളിലായി 10,000 മുതൽ 12,000 കോടി രൂപ വരെയുള്ള വ്യാപാര നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സി.ടി.ഐ ചൂണ്ടിക്കാണിക്കുന്നത്.

റാലി നടക്കുന്ന സ്ഥലത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ചരക്കുനീക്കം പൂർണ്ണമായി തടസ്സപ്പെടും. നരേല, ബവാന, ഒഖ്ല, മായാപുരി തുടങ്ങിയ 56 വ്യവസായ മേഖലകളിൽ നിന്നായി ദിവസേനയെത്തുന്ന അയ്യായിരത്തോളം ചരക്ക് വാഹനങ്ങളുടെ നീക്കവും സ്തംഭിക്കും. കനത്ത ഗതാഗതക്കുരുക്കും കടകൾ അടച്ചിടുന്നതും ഭയന്ന് ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ, ഗാസിയാബാദ്, സോനെപ്പട്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ ഡൽഹിയിലേക്ക് എത്താൻ മടിക്കുമെന്നും സംഘടന പറയുന്നു. ഉത്സവ സീസണിൽ തങ്ങളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാനാണ് വ്യാപാരികൾ ശ്രമിക്കുന്നതെന്ന് സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments