Monday, December 23, 2024
HomeEntertainmentഗായകൻ ഹരിഹരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ദയ ഭാരതി' ഇന്നു മുതൽ തിയറ്ററുകളിൽ

ഗായകൻ ഹരിഹരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദയ ഭാരതി’ ഇന്നു മുതൽ തിയറ്ററുകളിൽ

പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദയ ഭാരതി’ ഇന്നു റിലീസ് ചെയ്യും. തമ്പുരാൻ ഇന്റർനാഷണൽ ഫിലിം ആൻഡ് ഇവന്റസിന്റെ ബാനറിൽ ബി വിജയകുമാറും, ചാരങ്ങാട്ട് അശോകനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് കെ ജി വിജയകുമാറാണ്. തമിഴ്‌നാട്ടിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന തമ്പുരാന്‍ ചിട്ടി ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ ആദ്യ സിനിമയാണിത്.

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലൻ, എ. വി. അനൂപ്, ദിനേശ് പ്രഭാകർ, നേഹാ സക്സേന, നിയ, ബാദുഷ, വർക്കല ഹരിദാസ്, സഞ്ജു പാല, കവിരാജ്, ജയരാജ്‌ നിലേശ്വരം പി നാരായണൻ, സുജാത നെയ്യാറ്റിൻകര, ബിനി ജോൺ വിഷ്ണു നെടുമങ്ങാട്, മഞ്ജു തൊടുപുഴ, അഞ്ജന, ബേബി ദേവാനന്ദ എന്നിവർക്കൊപ്പം നൂറോളം ആദിവാസി കലാകാരന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അതിരപ്പള്ളി, ആനക്കയം, തിരുവനന്തപുരം അട്ടപ്പാടി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് അണിയറപ്രവർത്തകർപറയുന്നത്.

വനമേഖലയിലെ ആദിവാസി ഊരുകളിലുള്ള ഒരു ഏകാധ്യാപിക വിദ്യാലയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്‌. മെൽബിൻ, സന്തോഷ്‌ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രഭാവർമ, ജയൻ തൊടുപുഴ ഡാർവിൻ പിറവം എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് സ്റ്റിൽജു അർജുനാണ്.

ഹരിഹരന്‍, നഞ്ചിയമ്മ, രാധിക അശോക്, ഒവിയാറ്റസ് അഗസ്റ്റിന്‍, ഹരിത വി കുമാര്‍ ഐഎഎസ് എന്നിവരാണ് ഈ ചിത്രത്തിലെ ഗായകര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments