Monday, December 23, 2024
HomeAmericaഡോണൾഡ് ട്രംപ് ഫാസിസ്റ്റ്: കമലാ ഹാരിസ്

ഡോണൾഡ് ട്രംപ് ഫാസിസ്റ്റ്: കമലാ ഹാരിസ്

വാഷിങ്ടൺ: ഡോണൾഡ് ട്രംപ് ഫാസിസ്റ്റാണെന്ന പരാമർശവുമായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ്. പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് യോ​ഗ്യനല്ലെന്നാണ് താൻ കരുതുന്നതെന്നും കമല ഹാരിസ് പറഞ്ഞു. സിഎൻഎൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു കമല ഹാരിസിന്റെ പരാമർശം.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാളുകൾ ശേഷിക്കെ വാശിയേറിയ പോരാട്ടമാണ് സ്ഥാനാർത്ഥികളായ ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം ഇരു പക്ഷവും നടത്തുന്നുണ്ട്. കമല ഹാരിസിനെതിരെ വംശീയ അധിക്ഷേപങ്ങളടക്കം ട്രംപ് ഉന്നയിച്ച സാഹചര്യങ്ങളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ട്രംപിനെതിരെ കമല ഹാരിസ് വിമർശനമുയർത്തിയത്.

ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ പ്രവർത്തിച്ച റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, ഡിഫൻസ് സെക്രട്ടറി എന്നിവരെല്ലാം ട്രംപ് പ്രസിഡന്റ് പദവിക്ക് അനുയോജ്യനല്ലെന്ന് പറഞ്ഞിട്ടുണ്ട്. യുഎസിന്റെ ഭരണഘടനയെ അട്ടിമറിക്കാനാണ് ​ട്രംപ് ശ്രമിച്ചതെന്നാണ് ഇവരുടെയെല്ലാം അഭിപ്രായമെന്നും കമല ഹാരിസ് പറഞ്ഞു.

നവംബർ അഞ്ചിനാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തേയുള്ള വോട്ടിങ്ങിലൂടെ രണ്ട് കോടി ആളുകളാണ് അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. യൂനിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്ഷൻ ലാബിൽനിന്നുള്ള കണക്കുകൾ പ്രകാരം 78 ലക്ഷം പേർ ഏർലി ഇൻ-പേഴ്‌സൻ രീതിയിലൂടെയും 13.3 ലക്ഷത്തിലധികം പേർ തപാൽ ബാലറ്റിലൂടെയും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments