Monday, December 23, 2024
HomeAmericaനിജ്ജാർ കൊലപാതകത്തിൽ കാനഡ തെളിവുകൾ നൽകിയില്ല; വെളിപ്പെടുത്തി സഞ്ജയ് കുമാർ വർമ്മ

നിജ്ജാർ കൊലപാതകത്തിൽ കാനഡ തെളിവുകൾ നൽകിയില്ല; വെളിപ്പെടുത്തി സഞ്ജയ് കുമാർ വർമ്മ

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെളിവുകൾ നൽകിയിട്ടില്ലെന്ന് കാനഡയിലെ ഇന്ത്യൻ ഹൈ കമ്മീഷണറായിരുന്ന സഞ്ജയ് കുമാർ വർമ്മ. കനേഡിയൻ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരവാദികളുമായി ബന്ധപ്പെട്ട് ഇന്ത്യയാണ് കാനഡയ്‌ക്ക് തെളിവുകൾ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ തിരികെ എത്തിയ ശേഷം സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് കുമാർ വർമ്മയുടെ വെളിപ്പെടുത്തൽ. കാനഡയിലെ ഭീകരവാദ പ്രവർത്തനങ്ങൾ തടയണമെന്ന് ഇന്ത്യ നിർദേശം നൽകിയിരുന്നു. ഇതിന്റെ തെളിവുകളും സർക്കാരിന് സമർപ്പിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കനേഡിയൻ സർക്കാരോ മറ്റ് അധികാരികളോ നടപടികൾ സ്വീകരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ ട്രൂഡോ ആരോപണം ഉന്നയിച്ചപ്പോൾ ആശ്ചര്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ തെളിവുകളുണ്ടെന്ന് കാനഡ വാദിക്കുന്നു. എന്നാൽ എന്താണ് തെളിവുകളെന്ന് പുറത്തുവിടാൻ ഇതുവരെയും അവർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിജ്ജാറിന്റെ കൊലപാതകത്തിൽ സഞ്ജയ് കുമാർ വർമ്മയ്‌ക്കും മറ്റ് 5 നയതന്ത്രജ്ഞർക്കും പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചിരുന്നു. ഇന്ത്യൻ നയതന്ത്രജ്ഞർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ കാനഡ സർക്കാർ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് കുമാർ വർമ്മ ഉൾപ്പെടെയുള്ളവരെ ഇന്ത്യ തിരികെ വിളിക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയിലെ കനേഡിയൻ നയതന്ത്രജ്ഞരെയും ഇന്ത്യ പുറത്താക്കി, രാജ്യം വിടാൻ നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments