ചങ്ങനാശ്ശേരി: ഉപതെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് ആയിരിക്കും എൻ.എസ്.എസ് സ്വീകരിക്കുകയെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എൻ.എസ്.എസിന് രാഷ്ട്രീയമില്ല. മുമ്പ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. എന്നാൽ, ഇപ്പോൾ പൂർണമായി സമദൂരം എന്ന സ്വതന്ത്ര നിലപാടാണ് സമുദായത്തിനുള്ളതെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.