ഓക്‌ലഹോമ : ഓക്‌ലഹോമ സിറ്റിയില്‍ ഗ്യാസ് സ്റ്റേഷനിലെ ജോലിക്കിടെ 18 കാരിയായ യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ 23 വയസ്സുള്ള ഒരാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി ഒാക്‌ലഹോമ സിറ്റി പൊലീസ് അറിയിച്ചു. കവർച്ച, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി ഇയാളെ ജയിലിൽ അടച്ചു. വെള്ളിയാഴ്ച പുലർച്ചെ 2:45 ന് വിൽഷെയർ ബൊളിവാർഡിലും കൗൺസിൽ റോഡിലാണ് സംഭവമെന്ന് ഒാക്‌ലഹോമ സിറ്റി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പൊലീസ് സ്റ്റോറിൽ പ്രവേശിച്ചപ്പോൾ ക്ലാർക്കായ ജെയ്‌ഡിൻ ആന്റണി കുത്തേറ്റു ഗുരുതരാവസ്ഥയിലായിരുന്നു. ജെയ്‌ഡിൻ പിന്നീട് മരിച്ചു. പ്രതി കടയിൽ കടന്ന് യുവതിയെ കുത്തിയശേഷം കാൽനടയായി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് കരുതുന്നു. സംഭവം നടക്കുമ്പോൾ യുവതി അവിടെ തനിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. അവളുടെ 13 മാസം പ്രായമുള്ള മകനുമായി അപ്പാർട്മെന്റിൽ ജീവിക്കാനാണ് ഗ്യാസ് സ്റ്റേഷനിലെ ജോലി ജെയ്‌ഡി ഏറ്റെടുത്തത്.