Monday, December 23, 2024
HomeAmericaഗസ്സ വെടിനിർത്തൽ ചർച്ച; യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ റിയാദിലെത്തി

ഗസ്സ വെടിനിർത്തൽ ചർച്ച; യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ റിയാദിലെത്തി

റിയാദ്​: ഗസ്സ മുനമ്പിലെ വെടിനിർത്തൽ ചർച്ച ചെയ്യാനുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പര്യടനത്തി​ന്‍റെ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ സൗദി അറേബ്യയിലെത്തി. ബുധനാഴ്​ച രാവിലെ റിയാദിലെത്തിയ അദ്ദേഹത്തെ സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ്​ ബിൻ അബ്​ദുൽ കരീം അൽ ഖുറൈജി റിയാദ്​ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർപ്പോർട്ടിലെത്തി സ്വീകരിച്ചു.

ശേഷം വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത്​ എത്തി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായി കൂടിക്കാഴ്​ച നടത്തി. മേഖലയിലെ തന്‍റെ പര്യടനത്തിനായി റിയാദിലേക്ക് പുറപ്പെടും മുമ്പ് ബ്ലിങ്കൻ വാർത്ത ഏജൻസികളോട്​ പറഞ്ഞത്​ സൗദി അറേബ്യ ഈ മേഖലയിലെ പ്രധാന പദവിയിലുള്ള രാജ്യമാണ്​ എന്നാണ്​.

റിയാദിലെത്തിയ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കനെ സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ്​ ബിൻ അബ്​ദുൽ കരീം അൽ ഖുറൈജി സ്വീകരിക്കുന്നു
ഇസ്രയേലിൽ നിന്നാണ്​ റിയാദി​ൽ എത്തിയ ബ്ലിങ്കൻ, ഗസ്സയിൽ വെടിനിർത്തലിന് പ്രേരിപ്പിക്കുന്നതിനും മേഖലയിലെ സൈനിക വ്യാപനം നിയന്ത്രിക്കുന്നതിനുമുള്ള ചർച്ചാ പരമ്പരയുടെ അടുത്ത അധ്യായത്തിന്​ തുടക്കമിട്ടിരിക്കുകയാണ്​. ഒരു വർഷം മുമ്പ് ഗസ്സ മുനമ്പിൽ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള 11-ാമത്തെ പശ്ചിമേഷ്യൻ പര്യടനമാണ്​ ബ്ലിങ്ക​ന്‍റേത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments