Friday, October 9, 2026
HomeAmericaഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്ന് ട്രംപ്

ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: ഈ വർഷം നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി യുഎസ് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്. അതേസമയം ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധവും ഹോര്‍മൂസിലൂടെയുള്ള എണ്ണ ടാങ്കര്‍ ഗതാഗതവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘സാമ്പത്തികമായും സൈനികപരമായും ഇറാന്‍ വളരെ മോശം സാഹചര്യത്തിലാണ്. നിലവിലുള്ള ഉപരോധം അതേപടി തുടരും, എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ ബാരലുകള്‍ കണക്കിന് എണ്ണ കപ്പലുകള്‍ കടന്നുപോകും. മാത്രമല്ല യുഎസില്‍ നവംബര്‍ 3ന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്നാണ് എല്ലാവരോടും വ്യക്തമാക്കാനുള്ളത്’, ട്രംപ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments