Thursday, October 8, 2026
HomeBreakingNewsഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു:അടിയന്തര ലാന്‍ഡിങ്

ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു:അടിയന്തര ലാന്‍ഡിങ്

പട്നയില്‍ നിന്നും ലക്നൗവിലേക്ക് സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിന്‍റെ മുന്‍ഭാഗം (നോസ്) മിന്നലടിച്ച് ചളുങ്ങിയ നിലയിലാണ്. 104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. അപകടത്തിന് പിന്നാലെ നിശ്ചിത സമയത്തിന് എട്ടുമിനിറ്റ് മുന്‍പ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. 

17,000 അടി ഉയരത്തില്‍ പറക്കവേയാണ് വിമാനത്തിന് മിന്നലേറ്റത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ക്ലിയറന്‍സ് ലഭിച്ച  ശേഷമേ വിമാനം ഇനി പറക്കാന്‍ അനുവദിക്കുകയുള്ളു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments