Friday, October 9, 2026
HomeNewsവിഖ്യാത ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു

വിഖ്യാത ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു

പനജി : വിഖ്യാത ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമായ നാനാ പടേക്കർ (75) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഗോവയിലെ വസതിയിൽ വെച്ചുണ്ടായ ഗുരതരമായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 5:20-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഹിന്ദി, മറാഠി സിനിമകളിൽ തന്റേതായ അഭിനയശൈലി കൊണ്ട് മൂന്ന് പതിറ്റാണ്ടിലധികം കാലം വിസ്മയം തീർത്ത വ്യക്തിത്വമാണ് വിടവാങ്ങിയത്. ‘പരിന്ദ’, ‘ക്രാന്തിവീർ’, ‘അഗ്നിസാക്ഷി’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മൂന്ന് തവണ ദേശീയ ചലച്ചിത്ര അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ‘അബ് തക് ഛപ്പൻ’, ‘വെൽക്കം’, ‘നട്സമ്രാട്ട്’ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. കലാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2013-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

വിശ്വനാഥ് പടേക്കർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.സിനിമയ്ക്ക് പുറമെ മികച്ചൊരു സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ വരൾച്ചബാധിതരായ കർഷകരെ സഹായിക്കുന്നതിനായി 2015-ൽ ‘നാം ഫൗണ്ടേഷൻ’ രൂപീകരിച്ച് അദ്ദേഹം മാതൃകയായി. 1999-ലെ കാർഗിൽ യുദ്ധകാലത്ത് അതിർത്തിയിൽ സൈനികർക്കൊപ്പം സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഇന്ത്യൻ സൈന്യം ഹോണററി ലഫ്റ്റനന്റ് കേണൽ പദവി നൽകിയിരുന്നു. നീലകണ്ഠി പടേക്കറാണ് ഭാര്യ. മകൻ: മൽഹാർ പടേക്കർ. അദ്ദേഹത്തിന്റെ വിയോഗത്തിൽ ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments