അന്യഭാഷയിൽ അരങ്ങേറ്റത്തിന് പ്രണവ് മോഹൻലാൽ. താരം തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.മോഹൻ ലാലിന്റെ ജനത ഗാരേജും ജൂനിയർ എൻടിആറിന്റെ ദേവരയും സംവിധാനം ചെയ്ത കൊരട്ടാല ശിവയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നും സോഷ്യൽ മീഡിയ പറയുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ആക്ഷൻ എൻ്റൈർടൈനറാകും ചിത്രം.
പ്രതിനായകനാവുന്നത് ബോളിവുഡിലെ യുവതാരം രാഗവ് ജുയലാണ്. കിൽ എന്ന ഒറ്റ സിനിമയോടെ തരംഗം സൃഷ്ടിച്ച നടനാണ് അദ്ദേഹം. ഇവർക്കൊപ്പം തമിഴിലെയും തെലുങ്കിലെയും മറ്റ് പ്രമുഖരും എത്തുന്നു. കൃതി ഷെട്ടി, നിത്യാ മേനേൻ,കാവ്യ താപ്പർ, ചേതൻ കുമാർ, നവീൻ പൊളി ഷെട്ടി, ഹരിഷ് കല്യാൺ എന്നിവരും കാസ്റ്റ് ലിസ്റ്റിലുണ്ട്.
മലയാളത്തിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് പ്രണവ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. തിയേറ്ററിൽ കളക്ഷൻ നേടിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.ധ്യാൻ ശ്രീനിവാസനും കല്യാണി പ്രിയദർശനം മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.