നെടുമ്പാശ്ശേരി: കൊച്ചിയിൽ രണ്ട് വിമാനത്തിന് ചൊവ്വാഴ്ചയും ബോംബ് ഭീഷണി. ഉച്ചക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്തിനും ഇൻഡിഗോയുടെ ബംഗളൂരു വിമാനത്തിനുമായിരുന്നു ഭീഷണി.
എന്നാൽ, ഭീഷണിയുള്ള വിവരം കൊച്ചിയിൽ ലഭിച്ചത് വൈകീട്ട് മൂന്നിനു ശേഷം മാത്രമാണ്.
ലക്നൗവിൽ ഇറങ്ങി നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തുന്ന ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനെത്തുന്നവരെ കൂടുതൽ സുരക്ഷാ പരിശോധനക്ക് വിധേയരാക്കിയ ശേഷമായിരിക്കും അകത്ത് കയറ്റുക.