Tuesday, September 22, 2026
HomeNewsഅടിമുടി പരിഷ്‍കരിച്ച് ‘സിരി’: ഏഐ യെ വെല്ലുമോ അവൾ?

അടിമുടി പരിഷ്‍കരിച്ച് ‘സിരി’: ഏഐ യെ വെല്ലുമോ അവൾ?

ആപ്പിൾ ഉപയോക്താക്കളിൽ ‘സിരി’യെ പരിചയപ്പെടാത്തവർ ഉണ്ടാവില്ല. ഹെ സിരി എന്ന് വിളിച്ചാൽ ഹു ഹൂം.. എന്ന പെൺശബ്ദത്തിൽ നമ്മുടെ ചോദ്യങ്ങൾക്കായി സിരി കാതോർക്കും. ഏത് ചോദ്യങ്ങൾക്കും മധുരമാർന്ന ശബ്ദത്തിൽ കൃത്യമായ ഉത്തരം നൽകുന്ന മികച്ച വോയ്സ് അസിസ്റ്റന്റാണ് സിരി. ആപ്പിളിന്റെ ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച് തുടങ്ങിയ ഗാഡ്ജറ്റുകളിലെല്ലാം ഉപഭോക്താവിന്റെ ഡിജിറ്റൽ സുഹൃത്തായി ‘സിരി’ ഒപ്പമുണ്ട്.

സ്പീച്ച് ഇന്റർപ്രട്ടേഷൻ ആൻഡ് റകഗ്നിഷൻ ഇന്റർഫേസ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സിരി’. 2011ൽ ഐഫോൺ 4എസിനൊപ്പമാണ് സിരിയെ ആപ്പിൾ ആദ്യമായി അവതരിപ്പിക്കുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ ലഭ്യമായ വിവരങ്ങൾ ശേഖരിച്ച് ഉപയോക്താവിനെ സഹായിക്കുന്ന ദൗത്യമാണ് സിരി നിർവഹിക്കുന്നത്. ഇപ്പോഴിതാ സിരിയെ അടിമുടി പരിഷ്‍കരിച്ചിരിക്കുകയാണ് കമ്പനി.

മുമ്പത്തേക്കാൾ കൂടുതൽ തുടർച്ചയായ സംഭാഷണം നടത്താനും തുടർ ചോദ്യങ്ങൾ ചോദിക്കാനും ഇനി സാധിക്കും. മെസേജുകൾ, ഇ-മെയിലുകൾ, ഫോട്ടോകൾ, നോട്ട്സ് തുടങ്ങിയവയിൽ നിന്ന് നിങ്ങൾ ചോദിക്കുന്ന വിവരങ്ങൾ കണ്ടെത്താൻ സിരി എ.ഐക്ക് കഴിയും. ഉദാഹരണത്തിന്, എനിക്ക് കഴിഞ്ഞ മാസം അയച്ച ഹോട്ടൽ കൺഫർമേഷൻ കണ്ടെത്തൂ എന്ന് സിരിയോട് ചോദിക്കാം.

കൂടാതെ, നിങ്ങൾ ഇപ്പോൾ സ്ക്രീനിൽ കാണുന്ന ചിത്രം, ടെക്സ്റ്റ് തുടങ്ങിയവയെക്കുറിച്ചും ചോദിക്കാം. ഇ-മെയിൽ ഡ്രാഫ്റ്റ് ചെയ്യുക, ഫോട്ടോകൾ തിരഞ്ഞെടുത്ത് എഡിറ്റ്/ഷെയർ ചെയ്യുക എന്നിവക്കും സിരി സജ്ജമാണ്. പഴയ സിരി പ്രധാനമായും ഒരു കമാൻഡ് കൊടുത്താൽ ഒരു ജോലി ചെയ്യുക എന്ന രീതിയിലായിരുന്നു. എന്നാൽ, പുതിയ സിരി എ.ഐ ചാറ്റ് ജിപിടി പോലെയുള്ള കോൺവർസേഷനൽ അസിസ്റ്റന്റ് എന്നതിനൊപ്പം നിങ്ങളുടെ ഐഫോണിലെ വിവരങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന പേഴ്സനൽ അസിസ്റ്റന്റ് എന്ന രീതിയിലേക്ക് മാറുകയാണ്.

ആപ്പിൾ ഇന്റലിജൻസ് പിന്തുണയുള്ള ഐഫോണിലാണ് സിരി എ.ഐയുടെ സേവനം ലഭിക്കുക. ഐഫോൺ 15 പ്രോ/15 പ്രോമാക്സ് അല്ലെങ്കിൽ ഐഫോൺ 16 മുതലുള്ള മോഡലുകളിലും സിരി എ.ഐയുടെ സേവനം ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments