Monday, September 14, 2026
HomeBreakingNewsരാജസ്ഥാനിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട്

രാജസ്ഥാനിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട്

ജയ്പൂർ: രാജസ്ഥാനിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട്. ഡിഡ്‍വാനാ കുചാമൻ ജില്ലയിലെ പർബത്‍സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ മത്സരിച്ച കൈലാഷ്ചന്ദ് ആണ് ഒറ്റ വോട്ടിൽ ഒതുങ്ങിയത്. സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ട് ലഭിച്ചത് പാർട്ടിക്കും നാണക്കേടായി.

കോൺഗ്രസ് സ്ഥാനാർത്ഥി ഹിന ഖനം ആണ് വാർഡിൽ വിജയിച്ചത്. ഹിന ഖനത്തിന് 376 വോട്ടുകൾ നേടിയപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായ റാഷിദ് ഖാന് 195 വോട്ടുകൾ ആണ് ലഭിച്ചത്. 12-ാം വാർഡിൽ നിന്നുള്ള തന്നെ ബിജെപി 13-ാം വാർഡിൽ മത്സരിപ്പിക്കുകയായിരുന്നുവെന്ന് കൈലാഷ്ചന്ദ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. “എനിക്ക് ഒരു വോട്ടാണ് ലഭിച്ചത്. എൻ്റെ വോട്ട് 12-ാം വാർഡിലാണ്. എന്നെ മത്സരിപ്പിച്ചത് 13-ാം വാർഡിലാണ്”- കൈലാഷ്ചന്ദ് പറഞ്ഞു. തനിക്ക് വോട്ട് ചെയ്ത ഒരാളെ കൈലാഷ്ചന്ദിന് കണ്ടുപിടിക്കാനായിട്ടില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments