വിർജീനിയ : തിരുവല്ല ഇരവിപേരൂർ ശങ്കരമംഗലം കുടുംബാംഗം ചെറ്റുകണ്ടത്തിൽ വീട്ടിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു. വിർജീനിയയിലെ ഫാൾസ് ചർച്ചിൽ അദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു.
ലൂസിയാനയിലെ ഗ്രാംബ്ലിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിലും കമ്പ്യൂട്ടർ സയൻസിലും പ്രൊഫസറായി വിരമിച്ച വ്യക്തിയാണ് ഡോ. കുര്യൻ. ഐഐടി ഡൽഹിയിൽ നിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹം, 1986-ൽ അമേരിക്കയിലേക്ക് കുടിയേറി. അതിന് മുമ്പ് പുതിയ കമ്പ്യൂട്ടേഷണൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ഫാക്കൽറ്റിയായി വർഷങ്ങളോളം ഡൽഹി ഐ ഐ ടിയിൽ സേവനമനുഷ്ഠിച്ചു.
മാർത്തോമ്മാ കമ്മ്യൂണിറ്റിയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ : സൂസി, മകൾ ആനി : ക്രൂഗർ, മരുമകൻ: സ്കോട്ട് ക്രൂഗർ, സഹോദരങ്ങൾ: അമ്മിണി കോശി, മാത്യു കുര്യൻ, സാറാമ്മ കുര്യൻ കൊച്ചുമക്കൾ: ട്രിസ്റ്റൻ, ജൂലിയ ക്രൂഗർ .
പൊതുദർശനം: ഒക്ടോബർ 26 ന് രാവിലെ 10 മുതൽ 11 വരെ . 11 മുതൽ 12.30 വരെ സംസ്കാര ചടങ്ങുകൾ നടക്കും. (Immanuel Mar Thoma Church of Virginia, 41865 Destiny Drive, Aldie, VA 20105)
The graveside service will be held on October 26th from 1:30 PM to 2:00 PM at:National Memorial Park, 7482 Lee Hwy, Falls Church, VA 22042
A livecast of the viewing and funeral will be available on Oct 26th starting at 10:00 AM at the following link:
Reception to follow immediately at the National Memorial Park.