Monday, December 23, 2024
HomeBreakingNewsമ്യൂണിക്കില്‍ കെ.എസ്. ചിത്രയുടെയും സംഘത്തിന്‍റെയും സംഗീതോത്സവം ‘ടൈംലെസ്’ 26 ന്

മ്യൂണിക്കില്‍ കെ.എസ്. ചിത്രയുടെയും സംഘത്തിന്‍റെയും സംഗീതോത്സവം ‘ടൈംലെസ്’ 26 ന്

മ്യൂണിക്ക്∙ മ്യൂണിക്കിൽ ‘ടൈംലെസ്’ സംഗീതോത്സവം 26 ന് വൈകുന്നേരം 7ന്  പ്രശസ്തമായ ഒളിംപിയ പാർക്കിലെ Kleine Olympiahalle യിൽ  അരങ്ങേറും. പ്രശസ്ത സംഗീതജ്ഞതരായ കെ.എസ്. ചിത്ര, എസ്പിബി ചരൺ, മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക തുടങ്ങിയവർ സംഗീതനിശയിൽ അണിനിരക്കും. 

പരിപാടിയുടെ ടിക്കറ്റ് വിൽപന ദ്രുതഗതിയിൽ നടക്കുന്നതായി സംഘാടകർ അറിയിച്ചു. ജർമനിയിലെ മലയാളികൾക്ക് തങ്ങളുടെ പ്രിയ ഗായകരെ നേരിട്ട് കാണാനുള്ള അവസരവും, ഒരുമിച്ച് അത്താഴം കഴിക്കുവാനുള്ള അവസരവും ടൈംലെസ് മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയുടെ ഭാഗമായി 25 ന് സംഘാടകർ ഒരുക്കിയിട്ടുണ്ട്.

കെഎസ് ചിത്രയും മധു ബാലകൃഷ്ണനും രണ്ടാം തവണയാണ് ജർമനിയിൽ സ്റ്റേജ് ഷോയ്ക്കായി എത്തുന്നത്. ജർമനിയിൽ ഇരുവർക്കും ആദ്യമായി സ്റ്റേജ് പ്രോഗ്രാം ഒരുക്കിക്കൊടുത്തത് ജോസ് കുമ്പിളുവേലില്‍ പ്രസിഡന്‍റായ കൊളോണിലെ കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ് (KPAC) ജർമനിയാണ്. 

കൂടുതൽ വിവരങ്ങൾക്ക് INDE ഇവന്‍റസ് എന്ന ഇൻസ്റ്റഗ്രാം പേജിലോ +491736818499 എന്ന നമ്പറിലോ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments