വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഓക്ക്‌ലാൻഡിലെ കുറ്റിക്കാടിനു പിടിച്ചു തീപടർന്ന് രണ്ട് വീടുകൾ കത്തിനശിച്ചു. 500 പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. തീ പടരുന്നത് തുടരുകയാണെന്നും ഞായറാഴ്ച പുലർച്ചെക്കക്കം തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണെന്നും അഗ്നിശമനസേനാ മേധാവി ഡാമൺ കവിംഗ്ടൺ ശനിയാഴ്ച വൈകിട്ട് അറിയിച്ചു. 100-ലധികം അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ പരിശ്രമിക്കുന്നുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഓക്ക്‌ലാൻഡ് കുന്നുകളിലെ ഒരു വീടിന് മുന്നിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ശരത്കാലത്തെ ഒരു പ3ത്യേക കാറ്റ് വീശുന്നതിനാൽ തീ വേഗത്തിൽ പടർന്നു. തീപിടുത്തത്തിൽ രണ്ട് വീടുകൾ കത്തിനശിക്കുകയും നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇൻ്റർസ്റ്റേറ്റ് ഹൈവേ 580 ൻ്റെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള പാതകളും അടച്ചു, എന്നാൽ വെള്ളിയാഴ്ച രാത്രിയോടെ ഗതാഗതം പുനസ്ഥാപിച്ചു. തീ ശരിക്കും നിയന്ത്രണത്തിലാകുന്നതുവരെ താമസക്കാർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.
യൂക്കാലിപ്റ്റസ് മരങ്ങളുടെ പുറംതൊലിയും എണ്ണയും വേഗം തീപിടിക്കുന്നതിനാൽ, വീടുകൾക്ക് അപകടമുണ്ടാക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ്. സംസ്ഥാനത്തിന്റെ ഒരുപാട് ഭാഗങ്ങളിൽ തീ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. നിരവധി ഇടങ്ങളിലെ വൈദ്യതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.