Monday, December 23, 2024
HomeBreakingNews“സ്വന്തം അമ്മയെ മ്ലേച്ഛമായി അവഹേളിച്ചവന് വേണ്ടി വോട്ടുതേടുന്ന മുരളീധരനോട് സഹതാപം മാത്രം; എന്തിനാണിങ്ങനെ കോൺഗ്രസിന്റെ ആട്ടും...

“സ്വന്തം അമ്മയെ മ്ലേച്ഛമായി അവഹേളിച്ചവന് വേണ്ടി വോട്ടുതേടുന്ന മുരളീധരനോട് സഹതാപം മാത്രം; എന്തിനാണിങ്ങനെ കോൺഗ്രസിന്റെ ആട്ടും തുപ്പും സഹിക്കുന്നത്”

കോഴിക്കോട്: ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിനാണ് കോൺഗ്രസിൽ തുടരുന്നതെന്ന് ബിജെപി ജില്ലാദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വന്തം അമ്മയെ അധിക്ഷേപിച്ചവർക്ക് വേണ്ടി വോട്ടുചോദിക്കേണ്ടി വരുന്ന മുരളീധരനോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടല്ല, നോട്ടാണ് ആവശ്യമെന്നും അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും കെ. മുരളീധരൻ പ്രതികരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ വാക്കുകൾ.

കോൺ​ഗ്രസിന് അകത്ത് ആട്ടും തുപ്പും ചവിട്ടുമേറ്റ് ആ മനുഷ്യൻ അസ്വസ്ഥനാണ്. സ്വന്തം അമ്മയെ മ്ലേച്ഛമായ രീതിയിൽ ആക്ഷേപിച്ച സ്ഥാനാർത്ഥിക്ക് വേണ്ടി മുരളീധരന് സംസാരിക്കേണ്ടി വരുന്നത് കഷ്ടമാണ്. ജ്യേഷ്ഠ സഹോദരനെ പോലെയാണ് മുരളീധരനെ കണക്കാക്കുന്നത്. കേരളം മുഴുവൻ ആദരിക്കുന്ന കെ. കരുണാകരന്റെ ധർമപത്നി ശ്രീമതി കല്യാണിക്കുട്ടിയമ്മയെ അങ്ങേയറ്റം മോശമായ വാക്കുകളാൽ അപമാനിച്ച തലതിരിഞ്ഞ ചെറുപ്പക്കാരന് വേണ്ടി മുരളീധരൻ സംസാരിക്കുന്നുവെന്ന് പറയുമ്പോൾ അദ്ദേഹത്തിന് എന്തോ തകരാറ് സംഭവിച്ചെന്നാണ് കരുതേണ്ടത്. ഇതൊന്നും കൂടാതെ ബിജെപിയുടെ സ്ഥാനാർത്ഥിയെക്കുറിച്ച് അദ്ദേഹം മോശം പറയുന്നു. മുരളീധരൻ തീർത്തും അസ്വസ്ഥനായതുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത്. സ്വന്തം പാർട്ടി കടലാസിന്റെ വില പോലും മുരളീധരന് കൊടുക്കുന്നില്ല. കോൺ​ഗ്രസിന്റെ ആട്ടും തുപ്പും ചവിട്ടുമേറ്റ് ഒരു അടിമയെ പോലെ എന്തിനാണ് മുരളീധരൻ ഇങ്ങനെ തുടരുന്നത്. കെ മുരളീധരനെ വെറുമൊരു ഓട്ടമുക്കാൽ ആക്കി വി.ഡി സതീശൻ മാറ്റി. അതെല്ലാം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. – കെ. സുരേന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments