Sunday, August 23, 2026
HomeNewsവാഹന മോഡിഫിക്കേഷനെതിരെ കടുത്ത നിലപാടിൽ ഹൈക്കോടതി: നിയമലംഘനത്തിന് 5000 വീതം പിഴ ഈടാക്കണമെന്ന്...

വാഹന മോഡിഫിക്കേഷനെതിരെ കടുത്ത നിലപാടിൽ ഹൈക്കോടതി: നിയമലംഘനത്തിന് 5000 വീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടികൾ നിർദേശിച്ച് ഹൈക്കോടതി. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് കോടതി ആവശ്യ​​പ്പെട്ടു.

അടൂരിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയെന്നാരോപിച്ച് രണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്​പെൻഡ് ചെയ്ത സംഭവം പരിശോധിച്ചാണ് കോടതിയുടെ നിർദേശം. ആഗസ്റ്റ് അഞ്ചിന് രാവിലെ 11.50ന് അടൂർ ജനറൽ ആശുപത്രിക്ക് സമീപം വെച്ചാണ് ജീപ്പിന് പിഴയിട്ടത്. ഇതിന്റെ പേരിൽ അടൂർ എം.വി.ഡി. സ്‌ക്വാഡ് എ.എം.വി.ഐമാരായ ബി.എസ്. ലൈജു, എം. ഷമീർ എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത്. എന്നാൽ, ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, വാഹനത്തിന് ചുമത്തിയ പിഴ പോരെന്നും ചൂണ്ടിക്കാട്ടി.

വാഹനത്തിൽ അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതിന് 5,000 രൂപ പിഴയും പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതിന് 2000 രൂപ പിഴയുമാണ് ചുമത്തിയത്. ആറ് അനധികൃത ലൈറ്റുകൾക്കായി ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലാണ് കോടതി അസന്തുഷ്ടി രേഖപ്പെടുത്തിയത്. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ നൽകണമെന്ന് കോടതി നിദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments