Monday, December 23, 2024
HomeBreakingNews32 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; അഞ്ച് ദിവസത്തിനിടെ 100 ലധികം ബോംബ് ഭീഷണികള്‍6E87 കോഴിക്കോട്- ദമാം...

32 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; അഞ്ച് ദിവസത്തിനിടെ 100 ലധികം ബോംബ് ഭീഷണികള്‍6E87 കോഴിക്കോട്- ദമാം ഇൻഡിഗോ വിമാനത്തിനും ഭീഷണി

തിരുവനന്തപുരം: ഇൻഡിഗോ, എയർഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്. 6E87 കോഴിക്കോട്- ദമാം ഇൻഡിഗോ വിമാനത്തിനും ഭീഷണിയുള്ളതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ കുഴപ്പിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ, കുറഞ്ഞത് 35 വിമാനങ്ങൾക്കെങ്കിലും ഇത്തരത്തില്‍ വ്യാജ ഭീഷണികൾ ലഭിച്ചിട്ടുണ്ട്. അതേസമയം ബോംബ് ഭീഷണികള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെടുന്നത്. ഇത്തരം സംഭവങ്ങളിലെ പ്രാഥമിക അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കുന്നില്ലെന്നും ‘ഭീഷണികള്‍ക്ക്’ പിന്നില്‍ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരും തമാശക്ക് ചെയ്യുന്നവരും ആണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നേരത്തെ വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments