Thursday, August 6, 2026
HomeAmericaലോസ് ഏഞ്ചൽസ് ഗോൾഫ് ക്ലബ്ബിൽ തോക്കുമായി എത്തിയയാൾ അറസ്റ്റിൽ

ലോസ് ഏഞ്ചൽസ് ഗോൾഫ് ക്ലബ്ബിൽ തോക്കുമായി എത്തിയയാൾ അറസ്റ്റിൽ

പി പി ചെറിയാൻ

ലോസ് ഏഞ്ചൽസ് :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലോസ് ഏഞ്ചൽസിലെ ഗോൾഫ് ക്ലബ്ബ് ഗ്രൗണ്ടിൽ സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്ത ആയുധധാരി പിടിയിൽ.

 ഡൗണി സ്വദേശിയായ 38കാരൻ ജീനിൻ ജോൺ ടേൽ ആണ് അറസ്റ്റിലായത്.  ട്രംപിന്റെ സന്ദർശനത്തിന് ദിവസങ്ങൾക്കു മുൻപ് റാഞ്ചോ പലോസ് വെർഡസിലെ ‘ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ’ സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. 

പോലീസും ഫെഡറൽ ഏജന്റുകളും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും കാറിൽ നിന്നുമായി തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ റെയ്ഡിൽ ഇയാളുടെ വീട്ടിൽ നിന്ന് കൂടുതൽ ആയുധങ്ങളും വിചിത്രമായ കുറിപ്പുകളടങ്ങിയ നോട്ട്ബുക്കുകളും ബോഡി ആർമറും കണ്ടെത്തിയിട്ടുണ്ട്. എഫ്.ബി.ഐയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments