വാഷിങ്ടണ്‍: സംഘര്‍ഷം രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് താത്പര്യങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും മേഖല വിടുകയോ മടങ്ങാന്‍ തയ്യാറായിരിക്കുകയോ വേണമെന്നാണ് നിര്‍ദേശം.
അതേസമയം എഫ് 22 റാപ്റ്റര്‍ പോര്‍ വിമാനത്തിന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് ട്രംപ് ഇറാനെതിരെ വീണ്ടും ഭീഷണി മുഴക്കി. ഇറാന്‍ കറന്‍സിയെ തകര്‍ത്തുവെന്നും പണപ്പെരുപ്പത്തില്‍ ഇറാന്‍ വലയുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ പ്രത്യാക്രമണം കടുപ്പിക്കുമെന്ന നിലപാടിലാണ് ഇറാന്‍. ഇറാന് നേരെ വന്‍ ആക്രമണത്തിന് തുനിഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

