Saturday, August 1, 2026
HomeNewsസംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു: ഉരുൾപൊട്ടലിൽ നാലു മരണം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു: ഉരുൾപൊട്ടലിൽ നാലു മരണം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഉരുള്‍പെട്ടലില്‍ ഇടുക്കിയിലും കോട്ടയത്തും രണ്ട് പേര്‍ക്ക് വീതം ജീവന്‍ നഷ്ടമായി. പത്തനംതിട്ടയിലും ഉരുള്‍പൊട്ടലുണ്ടായി. നദികളിലും ജലനിരപ്പ് ഉയരുകയാണ്. അഞ്ച് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുജങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

യാതൊരു കാരണവശാലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും കടൽക്ഷോഭവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments