Friday, July 31, 2026
HomeAmericaഹൂസ്റ്റണിൽ ഫോമാ ഒൻപതാം അന്താരാഷ്ട്ര കൺവെൻഷന് തുടക്കം; അമേരിക്കൻ മലയാളികളെ ഒന്നിപ്പിക്കുന്ന മഹത്തായ ദൗത്യം നിർവഹിക്കുന്ന...

ഹൂസ്റ്റണിൽ ഫോമാ ഒൻപതാം അന്താരാഷ്ട്ര കൺവെൻഷന് തുടക്കം; അമേരിക്കൻ മലയാളികളെ ഒന്നിപ്പിക്കുന്ന മഹത്തായ ദൗത്യം നിർവഹിക്കുന്ന സംഘടനയെന്ന് വി.ടി. ബൽറാം

സൈമൺ വളാച്ചേരിൽ – ജീമോൻ റാന്നി (കൺവെൻഷൻ മീഡിയ ടീം ) –

ഹൂസ്റ്റൺ: ഫോമയുടെ ജന്മനാടായ ഹൂസ്റ്റണിൽ ഒൻപതാമത് ഫോമാ അന്താരാഷ്ട്ര കൺവെൻഷന് വർണാഭമായ തുടക്കമായി. സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി.

മുഖ്യാതിഥിയായി പങ്കെടുത്ത തൃത്താല എം.എൽ.എ വി.ടി. ബൽറാം, അമേരിക്കയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്നതിൽ ഫോമ വഹിക്കുന്ന പങ്ക് അഭിനന്ദിച്ചു. അമേരിക്കൻ മലയാളികൾ കേരളത്തിന്റെ സാമൂഹിക വികസനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും, കേരളത്തിൽ ഫോമ നടപ്പാക്കുന്ന വിവിധ ചാരിറ്റി പദ്ധതികൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളി സമൂഹത്തിന്റെ പാരമ്പര്യവും സംസ്കാരവും പുതിയ തലമുറയിലേക്ക് കൈമാറുന്നതിൽ ഫോമ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ബൽറാം ചൂണ്ടിക്കാട്ടി. അമേരിക്കയിൽ ജനിച്ചു വളരുന്ന മൂന്നാം തലമുറയിലേക്കും നാലാം തലമുറയിലേക്കും മലയാളി സ്വത്വവും സാംസ്കാരിക പാരമ്പര്യവും എത്തിക്കുന്ന ഫോമയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് മത്സരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും പരസ്പര ബഹുമാനവും ഉൾക്കൊള്ളലും നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഹൂസ്റ്റണിൽ ആരംഭിച്ച ഫോമയുടെ ഒൻപതാം അന്താരാഷ്ട്ര കൺവെൻഷൻ, ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന വേദിയായും സാമൂഹിക-സാംസ്കാരിക പ്രതിബദ്ധതയുടെ പ്രഖ്യാപനമായും ശ്രദ്ധ നേടുകയാണ്.മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഫോമായുടെ കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ച്, സംഘടനയോട് തനിക്കുള്ള നന്ദിയും കടപ്പാടും തുറന്നു പറഞ്ഞു. ഒൻപതാമത് ഫോമാ നാഷണൽ കൺവെൻഷനിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ഷൈലജയുടെ വാക്കുകൾ പ്രകാരം, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ (RCC) നവീകരണ പ്രവർത്തനങ്ങൾക്ക് ഫോമാ സംസ്ഥാന സർക്കാരിനൊപ്പം കൈത്താങ്ങായി. കേരളം നേരിട്ട മഹാപ്രളയകാലത്തും സംഘടന നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും, ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് ഫോമായിൽ നിന്ന് ഏറ്റവും കൂടുതൽ സഹായങ്ങൾ ലഭിച്ചതായും അവർ പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും, മുൻകാല ഭാരവാഹികളെ ഉൾപ്പെടുത്തി കൺവെൻഷൻ സംഘടിപ്പിച്ചതും മാതൃകാപരമായ നടപടിയാണെന്നും അവർ അഭിപ്രായപ്പെട്ടു.

സെക്രട്ടറി ബൈജു വർഗീസ് സ്വാഗതം ആശംസിച്ചു.

ഫോമാ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സംഘടനയുടെ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃകയാണെന്ന് പറഞ്ഞു. നിലവിലെ ഭരണസമിതിയുടെ കൂട്ടായ പ്രവർത്തനഫലമായി ഫോമ ശക്തമായ ആഗോള മലയാളി പ്രസ്ഥാനമായി വളർന്നതായി അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഫോമയുടെ പ്രവർത്തനങ്ങളെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ സംഘടനയുടെ വളർച്ചയും പ്രവർത്തന മികവും വിശദീകരിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് ഫോമാ കാഴ്ചവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ഭരണസമിതിയുടെ കൂട്ടായ പ്രവർത്തനഫലമായി സംഘടന 12 റീജിയനുകളിൽ നിന്ന് 15 റീജിയനുകളിലേക്കും, 84 അംഗ അസോസിയേഷനുകളിൽ നിന്ന് 100 അംഗ അസോസിയേഷനുകളിലേക്കും വളർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൺവെൻഷൻ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രഷറർ സിജിൽ പാലക്കലോടി,വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ് ,ജോയിന്റ് സെക്രട്ടറി പോൾ ജോസ് തുടങ്ങിയവർ ആശംസ അറിയിച്ചു.

ഡിസ്ട്രികട് ജഡ്ജി സുരേന്ദ്രൻ പട്ടേൽ ,ജഡ്ജ് ജൂലി മാത്യു എന്നിവർ ആശംസകൾ നേർന്നു .

ചടങ്ങിൽ ഫോമയുടെ സാഹിത്യ പ്രസിദ്ധീകരണമായ ‘അക്ഷരകേരളം’ മാസികയുടെ പുതിയ പ്രിന്റ് പതിപ്പ് പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ തമ്പി ആന്റണി മാസികയെ സദസിന് പരിചയപ്പെടുത്തി.

, കൺവെൻഷൻ ജനറൽ കൺവീനർ ജിജു കുളങ്ങര, കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ, ആർ.വി.പി. ബിജു ലോസൺ, വിമൻസ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത നോബിൾ, ഗ്രാൻഡ് സ്പോൺസർ സാജൻ വർഗീസ്, മുൻ പ്രസിഡന്റ് ജോൺ ടൈറ്റസ്, ഐ.പി.സി.എൻ.എ. പ്രസിഡന്റ് രാജു പള്ളത്ത്, ജെ.ഡബ്ലിയു വർഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പൂർണ പിന്തുണയ്ക്കും ചടങ്ങിൽ സംബന്ധിയ്ക്കുന്ന IPCNA പ്രസിഡണ്ട് രാജു പള്ളത്ത്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ, പങ്കെടുക്കുന്ന അംഗങ്ങൾ എന്നിവർക്ക് പ്രതെയ്ക നന്ദി അറിയിച്ചു. ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ നന്ദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments