Thursday, July 30, 2026
HomeAmericaപശ്ചിമേഷ്യ വീണ്ടും യുദ്ധക്കളത്തിലേക്ക്: ആശങ്കയോടെ രാജ്യങ്ങൾ

പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളത്തിലേക്ക്: ആശങ്കയോടെ രാജ്യങ്ങൾ

വാഷിങ്‌ടൺ : ഈജിപ്തിലെ ഡാമിയേറ്റ തുറമുഖത്തുണ്ടായ സ്ഫോടനത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത സൈനിക നീക്കമുണ്ടാകുമെന്ന ഭീഷണി ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

”ഇനി ഞങ്ങളുടെ ഊഴമാണ്, അവർക്ക് ശക്തമായ പ്രഹരം നൽകും. യുഎസിൻ്റെ കടുത്ത തിരിച്ചടി വരാനിരിക്കുകയാണെന്ന് ഇറാനു കൃത്യമായി അറിയാം,” ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.ഈജിപ്തിലെ മെഡിറ്ററേനിയൻ തുറമുഖമായ ഡാമിയേറ്റയിൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള ‘എനർഗോസ് വിൻ്റർ’ എന്ന ദ്രവീകൃത പ്രകൃതി വാതക ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രതികരണം.

ആക്രമണത്തിൽ രണ്ട് വാതകക്കപ്പലുകൾക്ക് തീപിടിച്ചെങ്കിലും ആർക്കും പരിക്കേൽക്കാതെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. ഈ സ്ഫോടനം ഇറാനുമായി ബന്ധപ്പെട്ടതാണെന്നാണ് യുഎസ് വിലയിരുത്തൽ.ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ പുതിയ ഡ്രോൺ ആക്രമണം കൂടി ഉണ്ടായതോടെ മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്. അതേസമയം, ഈജിപ്ത് പെട്രോളിയം മന്ത്രാലയം തുറമുഖത്തുണ്ടായ തീപിടുത്തം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഡ്രോൺ ആക്രമണത്തെക്കുറിച്ചോ അക്രമികളെക്കുറിച്ചോ ഔദ്യോഗികമായി ഇതുവരെ പരാമർശിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments