Monday, July 27, 2026
HomeNewsപാറ്റകളുടെ പാർലമെന്റ് പ്രതിഷേധ സമരം: പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

പാറ്റകളുടെ പാർലമെന്റ് പ്രതിഷേധ സമരം: പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ദില്ലി : സി ജെ പിയുടെ പാർലമെന്‍റിലേക്കുള്ള പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പൊലീസിനും കേന്ദ്ര സേനകൾക്കുമെതിരെ കേസെടുക്കണമെന്ന സി ജെ പിയുടെ അടക്കം ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്‍റെ താക്കീത്. നാളെ വിശദമായ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഒരു ജവാനാണെന്ന് ഇതിനിടെ സി ആർ പി എഫ് കണ്ടെത്തി. സമരക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ ഉപയോഗിച്ചു എന്നാണ് സി ആർ പി എഫിന്റെ ആഭ്യന്തര റിപ്പോർട്ട്. 

അതേസമയം സിജെപി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർ എ എഫ് ഇന്നലെ വിലയിരുത്തിയിരുന്നു. വിദ്യാർഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സി ജെ പിയുടെ പാർലമെന്റ് മാർച്ചിലില്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തൽ. സേനാംഗങ്ങളും സ്വയം സുരക്ഷയ്ക്കുളള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആർ എഫ് എഫ് വിലയിരുത്തി. മാർച്ചിനെ നിയന്ത്രിക്കാൻ വിന്യസിച്ച ഉദ്യോഗസ്ഥർക്ക് മതിയായ നിർദ്ദേശങ്ങൾ നൽകിയില്ലെന്നും കണ്ടെത്തലുണ്ട്. സേനാംഗങ്ങൾ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പാലിച്ചില്ല. ഇതേ തുടർന്ന് ഇനി ഒരു നിർദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ അടക്കം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ദില്ലിയിൽ സി ജെ പി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ അടിമുടി വീഴ്ച്ചയെന്നാണ് വിലയിരുത്തൽ. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യമില്ലായിരുന്നു. സേനാംഗങ്ങള വിന്യസിക്കും മുൻപ് മതിയായ നിർദേശങ്ങളും ചുമതലയും നൽകുന്നതിലും വീഴ്ച്ചയുണ്ടായി. സ്വയം സുരക്ഷയില്ലാതെ സമരക്കാരെ നേരിടുന്ന സേനാംഗങ്ങളുടെ ദൃശ്യങ്ങളും സി ആർ പി എഫ് പരിശോധിച്ചു. ഇനിയൊരു നിർദേശമുണ്ടാകും വരെ പെല്ലറ്റ് ഗൺ, ഇലക്ട്രിക് ഷീൽഡ്, ആൻഡ് റയറ്റ് ഗൺ എന്നിവ ഉപയോഗിക്കരുതെന്നും സേനാ നടപടികളെ വിലയിരുത്താൻ സിആർപിഎഫ് ഇൻസ്പെക്ടർ ജനറൽ വിളിച്ച യോഗത്തിൽ നിർദേശം നൽകി.

ദ്രുത കർമ്മ സേനയുടെ പ്രവർത്തനത്തെ കുറിച്ച് പ്രൊഫഷണൽ വിലയിരുത്തലുണ്ടാകുമെന്ന് സി ആർ പി എഫ് ഡി ജി ഗ്യാനേന്ദ്ര പ്രതാപ് സിങും വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കല്ലേറിൽ സേനംഗങ്ങൾക്കും പരിക്കേറ്റു. അതേസമയം സമരത്തിനിടെ പരിക്കേറ്റ ആർ എം എൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങളറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments