Sunday, July 26, 2026
HomeEntertainment"365 ഡെയ്സ് ഓഫ് ലൈഫ്": കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് നടി പത്മപ്രിയ

“365 ഡെയ്സ് ഓഫ് ലൈഫ്”: കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് നടി പത്മപ്രിയ

മലയാള സിനിമയില്‍ സൗന്ദര്യത്തേക്കാള്‍ അഭിനയത്തിന്റെ ആഴം കൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ നടിമാരെ എണ്ണിപ്പറയുമ്പോള്‍ മുൻനിരയില്‍ തന്നെ നില്‍ക്കുന്ന പേരാണ് പത്മപ്രിയ.

അമ്മയായ വിവരം പങ്കുവെച്ചിരിക്കുകയാണ് നടി പത്മപ്രിയ. കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് പിന്നാലെയാണ് നടി സന്തോഷവാർത്ത പങ്കുവെച്ചത്. കുഞ്ഞിക്കൈകളുടെ ചിത്രം പത്മപ്രിയ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.

നാല്‍പ്പത്തിയാറുകാരിയായ താരം ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ല. എന്നാല്‍ സോഷ്യല്‍മീഡിയ വഴി തന്റെ വിശേഷങ്ങള്‍ പങ്കിടുകയും പൊതു വിഷയങ്ങളില്‍ ഇടപെടുകയും ശബ്ദമുയർത്തുകയുമെല്ലാം ചെയ്യാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.തനിക്ക് കുഞ്ഞ് പിറന്ന സന്തോഷമാണ് നടി പങ്കുവെച്ചത്. 365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനാണ് റെഡ് ഹാർട്ട് ഇമോജിക്കൊപ്പം നടി നല്‍കിയിരിക്കുന്നത്. ഒപ്പം ഗ്രേറ്റ്ഫുള്‍, ഔവ്വർ സ്റ്റോറി, ലിറ്റില്‍ മൊമന്റ്സ് എന്ന ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്.

താരത്തിന്റെ കുഞ്ഞിന് ഒരു വയസ് പ്രായമായിയെന്ന് വേണം പോസ്റ്റില്‍ നിന്നും മനസിലാക്കാൻ. കുഞ്ഞിന്റെ മുഖമോ ചിത്രങ്ങളോ ഒന്നും നടി പുറത്ത് വിട്ടിട്ടില്ല. തന്റെയും ഭർത്താവിന്റെയും കൈക്കുള്ളില്‍ ഇരിക്കുന്ന കുഞ്ഞ് കയ്യുടെ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് മാതാപിതാക്കളായ വിവരം താരം അറിയിച്ചത്. റിമ കല്ലിങ്കല്‍ അടക്കം സിനിമാ രംഗ‍ത്ത് നിന്നും പത്മപ്രിയയ്‌ക്കുള്ള ഒട്ടുമിക്ക സുഹൃത്തുക്കളും ആരാധകരുമെല്ലാം ആശംസകള്‍ അറിയിച്ച്‌ എത്തി. ഒരു വർഷം മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ അമ്മയാകാനുള്ള ആഗ്രഹം നടി പ്രകടിപ്പിച്ചിരുന്നു.

വ്യക്തി ജീവിതത്തില്‍ ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹമുണ്ട്. പങ്കാളിക്കൊപ്പം വ്യത്യസ്തമായ കുടുംബ ജീവിതമാണ് നയിക്കുന്നത്. ഒരു പാരന്റ് ആകാൻ ആഗ്രഹമുണ്ട്. കരിയറില്‍ നിന്ന് മാറി നിന്നതിന് പല കാരണങ്ങളുണ്ട്. നടിയായിരിക്കുന്ന ജീവിതം ബുദ്ധിമുട്ടാണ്. ചലഞ്ചിങായ റോള്‍ ചെയ്താലും വേഗത്തില്‍ അവസരം വരാത്തപ്പോള്‍ പഠനത്തിലേക്ക് തിരിയുകയായിരുന്നു. അന്ന് 27 വയസായിരുന്നു. കരിയറിലെ ടോപ്പില്‍ നിന്ന് അങ്ങനെയാെരു തീരുമാനമെടുക്കുക എളുപ്പമല്ല. പക്ഷെ അന്ന് ആ ഇടവേളയില്ലാത്ത ജീവിതം എനിക്ക് സങ്കല്‍പ്പിക്കാൻ പറ്റില്ല. ഇന്നെനിക്ക് അഭിനയിക്കാനുള്ള ഊർജത്തിന് കാരണം ആ ബ്രേക്കാണ് എന്നാണ് പത്മപ്രിയ പറഞ്ഞത്. കുഞ്ഞിന്റെ ജെന്റർ പോലും നടി റിവീല്‍ ചെയ്തിട്ടില്ല.

ആം ആദ്മി പാർട്ടി നേതാവായ ജാസ്മിൻ ഷായാണ് പത്മപ്രിയയുടെ ഭർത്താവ്. ഗുജറാത്തുകാരനാണ് ജാസ്മിൻ ഷാ.ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് കരുതിയിരുന്നയാളാണ് താനെന്ന് നടി മുമ്പ് പറഞ്ഞിട്ടുണ്ട്. ജീവിതപങ്കാളി ഫിസിക്കലി ഹോട്ടാണ് എന്നതിനൊപ്പം സ്വാർഥ താല്പര്യങ്ങളൊന്നുമില്ലാത്ത ഒരു രാഷ്‌ട്രീയക്കാരനാണ്.

ജാസ്മിനെ കണ്ട അന്ന് തന്നെ മനസില്‍ ഞാന്‍ വിവാഹം ചെയ്തു കഴിഞ്ഞു. പക്ഷെ അദ്ദേഹം സജീവ രാഷ്‌ട്രീയത്തിലേക്ക് കടക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു. മറ്റൊരു മനുഷ്യനെ ദ്രോഹിക്കുന്ന ഒന്നും ഇദ്ദേഹം ചെയ്യില്ലെന്ന് മാത്രം എനിക്ക് അറിയാമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും മിഡില്‍ ക്ലാസ് വാല്യൂ ഉള്ളവരാണ്. ഒരു പങ്കാളി എന്നതിലപ്പുറം ജാസ്മിന്റെ നിലപാടുകളില്‍ ഞാൻ ഇടപെടാറില്ല. ഞാൻ ഒരു സജീവ രാഷ്‌ട്രീപ്രവർത്തക അല്ല. ജാസ്മിൻ ഒരു പാർട്ടിയില്‍ പ്രവർത്തിക്കുന്നത് എന്നെ ഒരു വിധത്തിലും ബാധിക്കില്ല.

ഞങ്ങളില്‍ പൊതുവായി ഉള്ളത് ഞങ്ങള്‍ വൈവിധ്യത്തില്‍ വിശ്വസിക്കുന്നു. എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളുന്നു. എല്ലാവരുടെയും അവകാശങ്ങളില്‍ വിശ്വസിക്കുന്നു എന്നതാണ്. ഒരിക്കലും വിവാഹം ചെയ്യില്ല എന്നു പറഞ്ഞ ഞാന്‍ വിവാഹം ചെയ്തു എന്നാണ് നടി പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments