Saturday, July 25, 2026
HomeNewsവിക്ഷേപണം നടത്തി മിനിറ്റുകൾക്കകം ചൈനീസ് റോക്കറ്റിന് മിന്നലേറ്റു: പ്രതികൂല സാഹചര്യം അതിജീവിച്ച് ദൗത്യം...

വിക്ഷേപണം നടത്തി മിനിറ്റുകൾക്കകം ചൈനീസ് റോക്കറ്റിന് മിന്നലേറ്റു: പ്രതികൂല സാഹചര്യം അതിജീവിച്ച് ദൗത്യം വിജയകരം

ബയ്‌ജിംഗ്: വിക്ഷേപണം നടന്ന് നിമിഷങ്ങള്‍ക്കകം മിന്നലേറ്റെങ്കിലും കുതിപ്പ് തുടർന്ന് ചൈനീസ് റോക്കറ്റായ ലോംഗ് മാർച്ച്‌-3ബി. ചൈനയുടെ പ്രധാന വിക്ഷേപണ വാഹനങ്ങളിലൊന്നായ ഈ റോക്കറ്റ്, പ്രതികൂല സാഹചര്യത്തെ അതിജീവിച്ച്‌ തിയാൻലിയാൻ-2-06 ഡാറ്റ റിലേ സാറ്റലൈറ്റിനെ ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റില്‍ വിജയകരമായി എത്തിച്ചു. ചൈനയില്‍ ഏറ്റവും കൂടുതല്‍ മിന്നല്‍ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ ക്സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം നടന്നത്. ലോഞ്ച് പാഡില്‍ നിന്ന് റോക്കറ്റ് ഉയർന്നതിന് തൊട്ടുപിന്നാലെയാണ് ആകാശത്ത് വെച്ച്‌ റോക്കറ്റില്‍ മിന്നലടിച്ചത്. ശക്തമായ പ്രകാശവും മിന്നലും ദൃശ്യമായെങ്കിലും, പാതയില്‍ യാതൊരു മാറ്റവുമില്ലാതെ റോക്കറ്റ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയും ദൗത്യം ആസൂത്രണം ചെയ്തതുപോലെ പൂർത്തിയാക്കുകയും ചെയ്തു.

ചൈനയുടെ രണ്ടാം തലമുറ തിയാൻലിയാൻ ഡാറ്റാ റിലേ ശൃംഖലയിലെ ആറാമത്തെ ഉപഗ്രഹമാണ് തിയാൻലിയാൻ-2ാം06. ഗ്രൗണ്ട് സ്റ്റേഷനുകളുടെ പരിധിക്ക് പുറത്തുള്ള ബഹിരാകാശ പേടകങ്ങളുമായി തുടർച്ചയായ ആശയവിനിമയം സാധ്യമാക്കുന്നത് ഈ നെറ്റ്വർക്കാണ്. ഓർബിറ്റിലുള്ള ബഹിരാകാശ പേടകങ്ങളില്‍ നിന്നുള്ള ടെലിമെട്രി, ട്രാക്കിംഗ്, കമാൻഡ് ഡാറ്റ എന്നിവ റിലേ ചെയ്യാനും, ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും, റോക്കറ്റ് വിക്ഷേപണ സമയത്ത് ആശയവിനിമയം നല്‍കാനും ഈ ഉപഗ്രഹം സഹായിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിക്ഷേപിക്കുന്ന നാലാമത്തെ തിയാൻലിയാൻ-2 ഉപഗ്രഹമാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments