Thursday, July 23, 2026
HomeBreakingNewsഗൂഗിളിന് 1ബില്യൺ യൂറോ പിഴചുമത്തി യൂറോപ്യന്‍ യൂണിയന്‍

ഗൂഗിളിന് 1ബില്യൺ യൂറോ പിഴചുമത്തി യൂറോപ്യന്‍ യൂണിയന്‍

ഗൂഗിളിന് 1ബില്യൺ യൂറോ പിഴചുമത്തി യൂറോപ്യന്‍ യൂണിയന്‍. വൻകിട ടെക് കമ്പനികളുടെ അധികാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഇ.യുവിന്‍റെ നിയമങ്ങൾ ലംഘിച്ചതിനാണ് പിഴയെന്ന് യൂറോപ്യൻ കമ്മീഷന്‍ അറിയിച്ചു.  

വൻകിട ടെക് കമ്പനികൾ മറ്റ് ചെറിയ കമ്പനികളെ അടിച്ചമർത്തുന്നത് തടയാൻ വേണ്ടിയാണ് യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് പിഴ ചുമത്തിയത്. അമേരിക്ക ഈ നടപടിയെ എതിർക്കുകയും പകരം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും യൂറോപ്യൻ യൂണിയൻ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. 

യൂറോപ്യൻ കമ്മീഷൻ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് (DMA) പ്രകാരമാണ് ആദ്യത്തെ പിഴയായ 460 മില്യൺ യൂറോ ചുമത്തിയത്. സേർച്ച് ഫലങ്ങളിൽ ഷോപ്പിംഗ്, ഹോട്ടലുകൾ, ഗതാഗതം, സ്പോർട്സ് ഫലങ്ങൾ എന്നിവയിൽ സ്വന്തം സേവനങ്ങൾക്ക് മുൻഗണന നൽകിയതിനാണ് ഈ പിഴ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments