Thursday, July 23, 2026
HomeBreakingNewsഡല്‍ഹിയിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

കൊച്ചി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടന്‍ മമ്മൂട്ടി. നമ്മുടെ രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ നിധി എന്നത് യുവജനങ്ങളാണെന്നും അവരുടെ ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം.

വിദ്യാര്‍ഥികളെ സംരക്ഷിക്കണമെന്നും അവരെ ശാക്തീകരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. നേരത്തെ മലയാളം സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബന്‍, ടൊവിനോ, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരും സന്ദീപ്, അനശ്വര രാജന്‍, നസ്‌ലന്‍ തുടങ്ങിയ യുവതാരങ്ങളും സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments