Sunday, October 25, 2026
HomeGulfയുഎഇ ദേശീയദിനത്തില്‍ മോഹൻലാലും മഞ്ജു വാര്യരും: താരനിര പ്രഖ്യാപിച്ച്‌ സംഘാടകര്‍

യുഎഇ ദേശീയദിനത്തില്‍ മോഹൻലാലും മഞ്ജു വാര്യരും: താരനിര പ്രഖ്യാപിച്ച്‌ സംഘാടകര്‍

യുഎഇ ദേശീയദിനാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാൻ മോഹൻലാലും മഞ്ജു വാര്യരും ഒരുമിക്കുന്ന മെഗാ ഷോ എത്തുന്നു. ഡിസംബർ 2ന് ദുബായിലെ കൊക്കക്കോള അരീനയില്‍ അരങ്ങേറുന്ന ‘ഹല മോഹൻലാല്‍: ദി കംപ്ലീറ്റ് ലാലേട്ടൻ ഷോ’യില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പട്ടിക സംഘാടകർ പുറത്തുവിട്ടു.

സിനിമാ, സംഗീത, നൃത്ത മേഖലകളിലെ പ്രമുഖർ അണിനിരക്കുന്ന പരിപാടിക്കായി പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രതീക്ഷയേറുകയാണ്.മലയാളികളുടെ പ്രിയതാരങ്ങളായ മോഹൻലാലും മഞ്ജു വാര്യരും ഒരേ വേദിയിലെത്തുന്നു എന്നതാണ് ഷോയുടെ പ്രധാന ആകർഷണം. ചിരിയും ചിന്തകളും സമ്മാനിക്കാൻ കലാഭവൻ ഷാജോണ്‍, അസീസ് നെടുമങ്ങാട്, നിയാസ് ബക്കർ, വിനോദ് കോവൂർ, റിയാസ് നർമകല, സൗമ്യ ഭാഗ്യൻ പിള്ള എന്നിവരും പരിപാടിയുടെ ഭാഗമാകും.മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളുമായി വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ, ഷാഫി കൊല്ലം എന്നിവർ വേദിയിലെത്തും. സാനിയ ഇയ്യപ്പൻ, റംസാൻ, മോക്ഷ, ഡയാന ഹമീദ് എന്നിവരുടെ പ്രകടനങ്ങളും പരിപാടിക്ക് മിഴിവേകും. താരസംഗമവും സംഗീതവും നൃത്തവും ഹാസ്യവുമെല്ലാം കോർത്തിണക്കിയുള്ള ആഘോഷമായിരിക്കും ഷോയെന്ന് സംഘാടകർ അറിയിച്ചു.

ദുബായ് കലണ്ടർ ഓഫ് ഇവന്റ്സില്‍ ഇടംപിടിച്ച ആദ്യ മലയാളം പരിപാടിയാണ് ‘ഹലാ മോഹൻലാല്‍’ എന്ന് സംഘാടകർ അവകാശപ്പെട്ടു. യുഎഇ ദേശീയദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ഈ താരനിബിഡമായ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും ഇക്വിറ്റി പ്ലസ് അറിയിച്ചു. മോഹൻലാലിന്റെ ആരാധകരെയും പ്രവാസി മലയാളികളെയും ഒരുമിപ്പിക്കുന്ന ഈ മെഗാ ഷോയ്ക്കായി ഡിസംബർ രണ്ടിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments