Monday, October 26, 2026
HomeAmericaസമാധാന കരാറിലെത്തണം; അല്ലാത്തപക്ഷം ഇറാനെ അവസാനിപ്പിക്കുമെന്ന് ട്രംപ്

സമാധാന കരാറിലെത്തണം; അല്ലാത്തപക്ഷം ഇറാനെ അവസാനിപ്പിക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ : ഇറാനുമായി സമാധാന കരാറിലെത്തണോ അതോ അവരെ പൂർണ്ണമായി അവസാനിപ്പിക്കണോ എന്ന കാര്യത്തിലാണ് താൻ ഇപ്പോൾ തീരുമാനമെടുക്കുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന്റെ ‘സൺഡേ മോർണിംഗ് ഫ്യൂച്ചേഴ്സ്’ പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരെ മറ്റൊരു സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് ട്രംപ് സൂചന നൽകി ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രതികരണം.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോൾ അമേരിക്കയുടെ കൈയിലാണെന്നും ട്രംപ് അവകാശപ്പെട്ടു. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഒപ്പുവെച്ച ഇറാൻ ആണവ കരാറിനെയും (JCPOA) അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 2015-ൽ ഒബാമ നടപ്പിലാക്കിയ ഈ കരാറിൽ നിന്ന് തന്റെ ആദ്യ ഭരണകാലത്താണ് ട്രംപ് അമേരിക്കയെ പിൻവലിച്ചിരുന്നത്.

അതേസമയം, അമേരിക്ക നാവിക ഉപരോധം പിൻവലിച്ചാൽ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാമെന്ന് ഇറാൻ നിർദേശം മുന്നോട്ടുവച്ചെന്ന റിപ്പോർട്ട് ടെഹ്‌റാൻ നിഷേധിച്ചു. പാകിസ്ഥാൻ മധ്യസ്ഥർ വഴി ഇത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി മാധ്യമങ്ങളിൽ വന്ന വാർത്തകൾ “നുണയും കെട്ടിച്ചമച്ചതുമാണെന്ന്” പ്രസ് ടിവിയും പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments