Tuesday, July 21, 2026
HomeNewsസർക്കാരിൽ വിശ്വാസമുണ്ട്; തങ്ങ​ളു​ടെ​ കൂ​ടി സ​ർ​ക്കാ​ർ​: പ്രതികരണവുമായി ​അ​ലോ​ഷ്യ​സ് സേ​വ്യ​ർ

സർക്കാരിൽ വിശ്വാസമുണ്ട്; തങ്ങ​ളു​ടെ​ കൂ​ടി സ​ർ​ക്കാ​ർ​: പ്രതികരണവുമായി ​അ​ലോ​ഷ്യ​സ് സേ​വ്യ​ർ

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​യു പ്ര​തി​പ​ക്ഷ ലൈ​നി​ലോ സ​ർ​ക്കാ​രി​നെ​തി​രാ​യ തു​റ​ന്ന പോ​രി​ലല്ലെ​ന്നും ഇ​ത് ത​ങ്ങ​ളു​ടെ​കൂ​ടി സ​ർ​ക്കാ​രാ​ണെ​ന്നും കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ. ക​ഴി​ഞ്ഞ 10 വ​ർ​ഷം ത​ങ്ങ​ൾ​കൂ​ടി സ​മ​രം ചെ​യ്തും ചോ​ര​യൊ​ഴു​ക്കി​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച സ​ർ​ക്കാ​റാ​ണി​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ മു​ഖ​മി​ല്ലാ​ത്ത പ്രൊ​ഫൈ​ലു​ക​ൾ എ​ഴു​തി​വി​ടു​ന്ന ക്യാ​പ്സ്യൂ​ളു​ക​ൾ കോ​ൺ​ഗ്ര​സി​ന്റേ​ത​ല്ല. അ​ത​ല്ല കോ​ൺ​ഗ്ര​സി​ന്റെ പാ​ര​മ്പ​ര്യം. ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യാ​തെ ചി​ല കോ​ൺ​ഗ്ര​സു​കാ​ർ പെ​ട്ടു​പോ​യി​ട്ടു​ണ്ട്. അ​വ​രെ കു​റ്റം പ​റ​യു​ന്നി​ല്ല. പ്ലീ​ഡ​ർ നി​യ​മ​ന വി​ഷ​യ​ത്തി​ന്റെ മെ​രി​റ്റി​ല​ല്ല, കോ​ൺ​ഗ്ര​സി​ന്റെ ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളു​ണ്ടാ​യ​ത്. സ​ർ​ക്കാ​രി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​ക്ഷേ​പ​ങ്ങ​ളാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​മാ​യി സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ങ്ങ​ളും സം​വാ​ദ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കാം. അ​തൊ​ന്നും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ​റ​യാ​നാ​വി​ല്ല. ത​ങ്ങ​ളെ​ക്കൂ​ടി വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് പോ​കു​ന്ന സ​ർ​ക്കാ​റാ​ണി​തെ​ന്ന് പൂ​ർ​ണ ബോ​ധ്യ​മു​ണ്ട്. പ്ലീ​ഡ​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​യു​ടെ നി​ല​പാ​ട് പാ​ർ​ട്ടി​യെ​യും സ​ർ​ക്കാ​റി​നെ​യും അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രും പാ​ർ​ട്ടി​യും പോ​സി​റ്റീ​വാ​യി ഇ​ട​പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ളെ പ്ര​വ​ചി​ക്കാ​നാ​വി​ല്ല​ല്ലോ. മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ തൃ​പ്ത​നാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് എ​ന്താ​ണ് തൃ​പ്തി​ക്കു​റ​വു​ണ്ടാ​കേ​ണ്ട കാ​ര്യം എ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments