Tuesday, July 21, 2026
HomeNewsഅമേരിക്ക- ഇറാൻ സംഘര്‍ഷം: ആഗോള എണ്ണവില കുതിച്ചുയരുന്നു

അമേരിക്ക- ഇറാൻ സംഘര്‍ഷം: ആഗോള എണ്ണവില കുതിച്ചുയരുന്നു

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. യുഎസ് സേന നടത്തുന്ന പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഊര്‍ജ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് എണ്ണവില ഉയരാന്‍ കാരണമായത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 2.77 ശതമാനം വര്‍ധിച്ച് ബാരലിന് 90 ഡോളറിന് മുകളിലെത്തി.

ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നാമത്തെ അമേരിക്കന്‍ സൈനികനും കൊല്ലപ്പെട്ടതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. ഇതിനുപുറമെ നേരത്തെ രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്ത സ്ഥലത്തിന് സമീപത്ത് നിന്ന് തിരിച്ചറിയാത്ത ചില മൃതദേഹ അവശിഷ്ടങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് അമേരിക്കന്‍ സേന ഇറാനിലെ കേന്ദ്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ഒമ്പതാം രാത്രിയിലും ആക്രമണം നടത്തിയത്. ഹോര്‍മുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന വാണിജ്യ കപ്പലുകള്‍ക്കും സാധാരണ നാവികര്‍ക്കും നേരെ ആക്രമണം നടത്തുന്ന ഇറാന്‍റെ സൈനിക ശേഷി തകര്‍ക്കുന്നത് വരെ തങ്ങളുടെ പ്രത്യാക്രമണം തുടരുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി കുറയുന്നതിനാല്‍ ആഗോള ക്രൂഡ് വിപണിയില്‍ വലിയ പ്രതിസന്ധിയുണ്ടായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഈ നില തുടരുകയാണെങ്കില്‍ സെപ്റ്റംബറോടെ എണ്ണ ശേഖരം കുറയുകയും അത് അമേരിക്കയെ പോലും പ്രതിസന്ധിയിലാക്കുകയും ചെയ്യും. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 95 മുതല്‍ 105 ഡോളര്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments