Friday, July 17, 2026
HomeNewsസംസ്ഥാനം കൂടുതൽ ഇരുട്ടിലേക്ക്: വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂട്ടി കെഎസ്ഇബി

സംസ്ഥാനം കൂടുതൽ ഇരുട്ടിലേക്ക്: വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂട്ടി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടുന്നു. പലതവണയായി കഴിഞ്ഞദിവസം ഒന്നരമണിക്കൂർ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി ആവശ്യകതയിൽ 500 മെഗാവാട്ടിന്റെ വർധനയാണുണ്ടായത്. മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്.

ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഹ്രസ്വകാല കരാറ് വഴി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഈ വൈദ്യുതി ഉടൻ ലഭിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments