വാഷിങ്ടൺ: നിർധനരായ വിദ്യാർത്ഥികളുടെ പഠന സഹായാർത്ഥം മേഴ്സിഫുൾ ചാരിറ്റീസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗീത വിരുന്ന് ശ്രദ്ധേയമായി. പ്രശസ്ത സംഗീതജ്ഞൻ ഫാദർ. പോൾ പൂവത്തിങ്കലിൻ്റെ നേതൃത്വത്തിൽ ബാൾട്ടിമോർ മൗണ്ട് സെൻ്റ് ജോസഫ് ഹൈസ്കൂളിലാണ് ”സ്വർഗ്ഗാനുഭവ്’ സംഗീത വിരുന്ന് അരങ്ങേറിയത്. നിരവധി ആളുകൾ പരിപാടിയിൽ പങ്കാളികളായി.

പരിപാടിയോട് അനുബന്ധിച്ച് നടന്ന ക്വയർ കോണ്ടസ്റ്റിൽ ഇമ്മാനുവേൽ മാർതോമ ചർച്ച ഒന്നാം സ്ഥാനം നേടി. ബാൾട്ടിമോർ സെൻ്റ്. അൽഫോൻൻസ സീറോ മലബാർ കാതലിക്ക് ചർച്ച് രണ്ടാം സ്ഥാനവും വാഷിങ്ടൺ ഡിസി പെന്തകോസ്ത് അസംബ്ളി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഫാദർ. പോൾ പൂവത്തിങ്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഷൈനി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന തിരുവാതിര ശ്രദ്ധേയമായി. വരും വർഷങ്ങളിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

