ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനിയായ ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ വന്‍ നിക്ഷേപത്തിനാണ് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നത്. ഏകദേശം 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതി.
മുഖ്യമന്ത്രി വിഡി സതീശനാണ് പദ്ധതി സംബന്ധിച്ച് വെളിപ്പെടുത്തിയത്.ബ്ലുംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് വിഡി സതീശന്റെ പരാമര്‍ശം. ഇക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

