കൊച്ചി: കേരളത്തിലെ സ്വർണാഭരണ വിപണിയിൽ 18 കാരറ്റ് സ്വർണത്തിനും ഇനി ഏകീകൃത വില. ചൊവ്വാഴ്ച മുതൽ ഈ മാറ്റം നടപ്പാക്കാൻ കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. 22 കാരറ്റ് സ്വർണത്തിന് നിലവിൽ ഏകീകൃത വിലയാണ്. 18 കാരറ്റിനും വില ഏകീകരിക്കുന്നതിന് വളരെക്കാലമായി ചർച്ച നടന്നുവരികയായിരുന്നു.
യോഗത്തിൽ ടി.എസ്. കല്യാണരാമൻ അധ്യക്ഷത വഹിച്ചു. ഡോ. ബി. ഗോവിന്ദൻ, കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ, എം.പി. അഹമ്മദ്, എ.കെ. നിഷാദ്, ഓ. അഷർ, ഷാജു ചിറയത്ത് എന്നിവർ സംസാരിച്ചു. എ.കെ.ജി.എസ്.എം.എ, കെ.ജി.എസ്.എം.എ, കെ.ജെ.എഫ്, കെ.ജി.എസ്.ഡി.എ എന്നീ സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്.

