ദുബായ് : ഹോർമുസിൽ രണ്ട് യു.എ.ഇ എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം. ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ആറുപേർ ഇന്ത്യക്കാരും രണ്ടുപേർ യുക്രൈയ്നിയൻ പൗരന്മാരുമാണ്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതൊരു വലിയ ആക്രമണമാണെന്ന് വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് വ്യക്തമാക്കി.‘അവരുടെ എല്ലാ ആക്രമണ ശേഷിയും ഞങ്ങൾ തകർക്കുകയാണ്. കടലിടുക്കിന്റെ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കുന്നു, ഉപരോധം പുനസ്ഥാപിക്കുകയാണ്’- ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ, കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്നും ട്രംപ് വെളിപ്പെടുത്തി. തങ്ങൾ ലോകത്തിന്റെ വലിയൊരു സമ്പന്ന ഭാഗത്തെയാണ് സംരക്ഷിക്കുന്നത്. ഈ സംരക്ഷണത്തിന് തങ്ങൾക്ക് പ്രതിഫലം ലഭിക്കണമെന്നും അതിനാലാണ് ടോൾ ഏർപ്പെടുത്തുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. നേരെ നടന്ന ഇറാൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറുപേർ ഇന്ത്യക്കാരാണ്. ഇവരിൽ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു.
ഒമാൻ തീരംവഴി ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിച്ച യു.എ.ഇയുടെ മംബാസ, അൽ ബാഹിയ എന്നീ എണ്ണകപ്പലുകളാണ് ആക്രമിക്കപ്പട്ടത്. ക്രൂയിസ് മിസൈൽ പതിച്ച് കപ്പലുകൾക്ക് തീപിടിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാനുനേരെ അമേരിക്ക നടത്തുന്ന തുടർച്ചയായ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ മേഖലയിൽ ഉണ്ടായ വലിയ പ്രത്യാക്രമണമായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. ഒമാൻ തീരത്തിന് സമീപം ഹുർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് പാതയിലൂടെ കടന്നുപോവുകയായിരുന്ന ‘മൊംബാസ’, ‘അൽ ബഹിയ’ എന്നീ യു.എ.ഇ ടാങ്കറുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്.
ആക്രമണത്തെ യു.എ.ഇ പ്രതിരോധ മന്ത്രാലയം ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്ന നടപടിയാണിതെന്നും, തങ്ങളുടെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാൻ ഏത് നടപടിയും സ്വീകരിക്കാൻ യുഎഇക്ക് അവകാശമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഭീഷണിയെ നേരിടാൻ പൂർണ സജ്ജമാണെന്നും യു.എ.ഇ മുന്നറിയിപ്പ് നൽകി.
ലോകത്തെ അഞ്ചിലൊന്ന് ക്രൂഡ് ഓയിൽ, പ്രകൃതിവാതക വിതരണവും നടക്കുന്ന തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന പോരാട്ടമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 7.8 ശതമാനം ഉയർന്ന് ബാരലിന് 81.92 ഡോളറായി.അതേസമയം, ഇറാൻ കേന്ദ്രീകരിച്ച് അമേരിക്കൻ സൈന്യം പുതിയ ആക്രമണ പരമ്പരകൾ തുടങ്ങിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. നിഷ്കളങ്കരായ ജനങ്ങളെയും കപ്പൽ ഗതാഗതത്തെയും ലക്ഷ്യമിട്ടുള്ള ഇറാൻ സേനയുടെ നീക്കങ്ങളെ തടയാൻ തങ്ങൾ ശക്തമായ നടപടികൾ തുടരുമെന്ന് യു.എസ് സൈന്യം വ്യക്തമാക്കി.
ഇതൊരു വലിയ ആക്രമണമാണെന്ന് വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് വ്യക്തമാക്കി.‘അവരുടെ എല്ലാ ആക്രമണ ശേഷിയും ഞങ്ങൾ തകർക്കുകയാണ്. കടലിടുക്കിന്റെ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കുന്നു, ഉപരോധം പുനസ്ഥാപിക്കുകയാണ്’- ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.കൂടാതെ, കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്നും ട്രംപ് വെളിപ്പെടുത്തി. തങ്ങൾ ലോകത്തിന്റെ വലിയൊരു സമ്പന്ന ഭാഗത്തെയാണ് സംരക്ഷിക്കുന്നത്. ഈ സംരക്ഷണത്തിന് തങ്ങൾക്ക് പ്രതിഫലം ലഭിക്കണമെന്നും അതിനാലാണ് ടോൾ ഏർപ്പെടുത്തുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

