Monday, July 13, 2026
HomeAmericaഹോർമുസ് കടലിടുക്കിൻ്റെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുകയാണ് എന്ന് ട്രംപ്

ഹോർമുസ് കടലിടുക്കിൻ്റെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുകയാണ് എന്ന് ട്രംപ്

വാഷിംഗ്‌ടൺ: യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നാവിക-ഊർജ പാതകളിലൊന്നായാ ഹോർമുസ് കടലിടുക്കിൻ്റെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുകയാണെന്നും, ഇനിമുതൽ ഈ പാതയ്ക്ക് കാവൽ നിൽക്കുന്നതിന് സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈ അധികകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതിപ്രധാനമായ ഈ കടൽപാതയ്ക്ക് അമേരിക്ക ഇത്രയും കാലം യാതൊരു പ്രതിഫലവുമില്ലാതെയാണ് കാവൽ നിന്നതെന്നും എന്നാൽ ഇനി ആ സ്ഥിതി തുടരില്ലെന്നും ട്രംപ് പറഞ്ഞു. ‘ഞങ്ങൾ ഹോർമുസ് കടലിടുക്ക് നിലനിർത്തുകയും അതിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഞങ്ങൾ ഈ കടലിടുക്കിൻ്റെ കാവൽക്കാരായി മാറും. ഞങ്ങളുടെ സൈനികരുടെ ജീവൻ പണയം വെച്ചുള്ള ഈ സേവനത്തിന് അർഹമായ പ്രതിഫലം ലഭിക്കേണ്ടതുണ്ട്. അതിനാൽ ഈ വഴി ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളിൽ നിന്ന് വലിയ തുക ഈടാക്കും’, ട്രംപ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments