Tuesday, July 7, 2026
HomeNewsഇറാനുമായുള്ള യുദ്ധത്തിൽ വിജയം അമേരിക്കയ്ക്ക് തന്നെ: ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ വിജയം അമേരിക്കയ്ക്ക് തന്നെ: ട്രംപ്

വാഷിംഗ്ടൺ : ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക “ഏതെങ്കിലും ഒരു രീതിയിൽ” വിജയം കൈവരിക്കുമെന്ന് യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ്റെ പരമോന്നത നേതാവിൻ്റെ ശവസംസ്കാര ചടങ്ങുകൾ ടെഹ്‌റാനിൽ നടക്കുന്നതിനിടയിലാണ് ട്രംപിൻ്റെ ഈ നിർണായക പ്രതികരണം.

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് യു.എസിൻ്റെ നിലപാട് വ്യക്തമാക്കിയത്. “നമ്മൾ ഒന്നുകിൽ അവരുമായി ഒരു കരാറിലെത്തും, അല്ലെങ്കിൽ തുടങ്ങിയ ജോലി പൂർത്തിയാക്കും. ആ ദൗത്യം പൂർത്തിയാക്കുക എന്നത് അമേരിക്കയെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല,” ട്രംപ് കൂട്ടിച്ചേർത്തു. ഇറാനുമേൽ നയതന്ത്രപരമായോ സൈനികപരമായോ ഉള്ള കടുത്ത സമ്മർദ്ദം തുടരുമെന്ന സൂചനയാണ് ട്രംപിൻ്റെ വാക്കുകൾ നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments