Friday, October 23, 2026
HomeBreakingNewsടിബറ്റിനെ നടുക്കി വന്‍ ഭൂചലനം: 16 മരണം

ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം: 16 മരണം

ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ മരിച്ചു. 32 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി 10.33ഓടെയാണ് നാഗ്‌കു നഗരത്തിലെ ഉയർന്ന പ്രദേശത്ത് ഭൂചലനമുണ്ടായത്. പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്.  21 പേർക്ക് നിസാര പരിക്കുകളാണുള്ളതെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സ്വിന്‍ഹ റിപ്പോർട്ട് ചെയ്തു.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള ഗ്രാമങ്ങളിലെ വീടുകളുടെ ചുവരുകളിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതോടെ ആളുകൾ വീടുകളിൽനിന്ന് പുറത്തിറങ്ങി തെരുവുകളിലും വാഹനങ്ങളിലും അഭയം തേടി. പ്രഭവകേന്ദ്രത്തിന് പത്ത് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. ദുരന്തബാധിത മേഖലയിലേക്ക് രക്ഷാപ്രവർത്തക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments