Monday, December 23, 2024
HomeHealthചർമ്മത്തെ സംരക്ഷിക്കാനും തക്കാളി കിടുവാണ്

ചർമ്മത്തെ സംരക്ഷിക്കാനും തക്കാളി കിടുവാണ്

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും തക്കാളി മികച്ചതാണ്. തക്കാളിയിലെ ആൻ്റി ഓക്സിഡൻ്റ് ഘടകങ്ങൾ ചർമ്മം പ്രായമാകുന്നത് തടയാനും വളരെയധികം സഹായിക്കും. അവയിൽ ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി, ലൈക്കോപീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ലൈക്കോപീൻ ചർമ്മത്തെ ആരോഗ്യകരവും തിളക്കവും നിലനിർത്തുന്നതിന് സഹായിക്കുന്നു. മുഖം സുന്ദരമാക്കാൻ തക്കാളി മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം.

രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചതും അൽപം തക്കാളി പേസ്റ്റും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെയും കഴുത്തിലെയും കറുപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.

ഒരു ടീസ്പൂൺ തക്കാളി നീര് നാലോ അഞ്ചോ തുള്ളി ചെറുനാരങ്ങാനീരിൽ കലർത്തി മുഖത്ത് പുരട്ടുക. ഇത് മുഖക്കുരു തടയുന്നതിന് സഹായിക്കും.

രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും ഒരു ടീസ്പൂൺ തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. തെെരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ‍് ചർമ്മത്തിലെ പ്രായമാകുന്ന ലക്ഷണങ്ങളായ വരകളും ചുളിവുകളും ഇല്ലാതാക്കാൻ ഏറെ സഹായിക്കും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments