Thursday, July 2, 2026
HomeNewsവിഴിഞ്ഞത്തെ ഓഹരി കൈമാറ്റം അവകാശപ്പെട്ടതെന്ന് അദാനി: വിശദ പഠനത്തിനു ശേഷം മാത്രം അനുമതിയെന്ന് ...

വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം അവകാശപ്പെട്ടതെന്ന് അദാനി: വിശദ പഠനത്തിനു ശേഷം മാത്രം അനുമതിയെന്ന് എന്ന് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനി – എംഎസ്‍സി ഓഹരി കൈമാറ്റത്തിൽ സർക്കാർ അനുമതി വിശദമായ പഠനത്തിന് ശേഷം. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി പരിശോധിക്കും. രാജ്യസുരക്ഷ ഉൾപ്പെടെ കണക്കിലെടുത്തായിരിക്കും തീരുമാനം. അതേസമയം സർക്കാരുമായുള്ള കരാർ വ്യവസ്ഥ ചൂണ്ടിക്കാട്ടുകയാണ് അദാനി ഗ്രൂപ്പ്. വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി വിൽക്കാം എന്നാണ് കരാർ എന്ന് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. വാണിജ്യ പ്രവർത്തനം ആരംഭിച്ചത് 2024 ഡിസംബർ 24 നാണ്. കഴിഞ്ഞ ഡിസംബറോടെ വില്പനക്ക് അവകാശം ആയെന്നാണ് അദാനിയുടെ വാദം.

തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി കമ്പനി സർക്കാരിന്റെ അനുമതിക്കായി കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫിസിനും വിസിൽ എംഡിക്കും ആണ് കത്ത് നൽകിയത്. ധാരണാ പത്രത്തിലെ വ്യവസ്ഥകളും ഇതിൽ ഉൾപ്പെടും. വിഴിഞ്ഞം തുറമുഖത്തിൽ അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എം എസ് സിയുടെ ടെര്‍മിനൽ വിഭാഗമായ ടിഐഎൽ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 27,000 കോടി രൂപ മൂല്യമുള്ളതാണ് ഇത്.

ടിഐഎല്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ്. 100ലധികം കണ്ടെയ്നർ ടെർമിനലുകളും പ്രതിവര്‍ഷം 70 ദശലക്ഷത്തിലധികം ടിഇയു ചരക്കുനീക്ക ശേഷിയും ടിഐഎല്ലിനുണ്ട്. എം എസ് സിയുമായുള്ള പങ്കാളിത്തം പ്രധാന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പിൻ്റെ പ്രതീക്ഷ. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനിയും എം എസ് സിയും തമ്മിൽ സഹകരണമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments