Thursday, June 25, 2026
HomeNewsഹോട്ടലുകൾക്ക് ആശ്വാസം: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ

ഹോട്ടലുകൾക്ക് ആശ്വാസം: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ

ദില്ലി : വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത് നൽകി. യുദ്ധത്തിനു മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു. 

ഇക്കഴിഞ്ഞ 9ന് കേന്ദ്ര സർക്കാരിന്‍റെ മുൻനിര പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണവും വെട്ടിക്കുറച്ചിരുന്നു. ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ മാൽ ഖനൂജ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

പ്രതിസന്ധി ഘട്ടത്തിൽ ഗാർഹിക ഉപഭോക്താക്കൾക്കായി പാചകവാതക ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് വാണിജ്യ എൽപിജിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇത് ഹോട്ടലുകളെയടക്കം കാര്യമായി ബാധിച്ചിരുന്നു.

പാവപ്പെട്ട കുടുംബങ്ങളിലെ സാധാരണക്കാരുടെ ശരാശരി വാർഷിക ഉപയോഗം കണക്കിലെടുത്താണ് ഈ പുതിയ പരിഷ്കരണമെന്നായിരുന്നു സർക്കാരിന്‍റെ വിശദീകരണം. 2016 മേയിൽ ആരംഭിച്ച പദ്ധതി പ്രകാരം തുടക്കത്തിൽ പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്‌സിഡി നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഇത് ഒൻപതാക്കി കുറയ്ക്കുകയും, ഇപ്പോൾ വീണ്ടും നാലായി ചുരുക്കുകയുമാണ് ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments