Tuesday, June 23, 2026
HomeNews'രക്ഷാപ്രവര്‍ത്തന' കേസ്: ക്രൈംബ്രാഞ്ച് എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ...

‘രക്ഷാപ്രവര്‍ത്തന’ കേസ്: ക്രൈംബ്രാഞ്ച് എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഉന്നത അന്വേഷണത്തിന് സാധ്യത

ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഉന്നത തലത്തിലുള്ള അന്വേഷണത്തിന് സാധ്യത. കേസന്വേഷണത്തില്‍ വലിയ രീതിയിലുള്ള അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. എസ് ഐ ടി തലവനായ എസ് പി ഷൗക്കത്തലി ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഇന്നലെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് കൈമാറിയിരുന്നു. റിപ്പോര്‍ട്ടില്‍ എം ആര്‍ അജിത് കുമാറിനെതിരെ വ്യക്തമായ തെളിവുകളും സംശയങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ ശുപാര്‍ശ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് വിവരം.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച കേസില്‍ എ ഡി ജി പി യുടെ നേതൃത്വത്തില്‍ അട്ടിമറി നടന്നെന്നാണ് കണ്ടെത്തല്‍. കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എ ഡി ജി പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്തിയെന്ന് മുന്‍ അന്വേഷണസംഘം എസ് ഐ ടിക്ക് മൊഴി നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments